ഇലക്ടറൽ ബോണ്ട്; സീരീയൽ നമ്പറുകൾ കൈമാറാനുള്ള നിര്‍ദേശത്തിൻ്റെ സമയ പരിധി ഇന്ന് അവസാനിക്കും

എസ്ബിഐക്ക് ഇലക്ടറൽ ബോണ്ടുകളുടെ സീരീയൽ നമ്പറുകൾ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തിൻ്റെ സമയ പരിധി ഇന്നവസാനിക്കും. നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും.ഇലക്ടറല്‍ ബോണ്ട് സ്വീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങള്‍,ഓരോ ബോണ്ടിന്‍റെയും യുണീക് നമ്പര്‍ എന്നിവയാണ് തെരഞ്ഞെടുപ്പ് കമ്മീഷനു കൈകമാറാന്‍ എസ്ബിഐയോട് നിർദേശം നൽകിയിട്ടുള്ളത്.

ALSO READ: മലപ്പുറത്ത് കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

എന്നാല്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനികളുടെ പേരുകളും പണം മാറിയെടുത്ത രാഷ്ട്രീയ പാർട്ടികളുടെ പേരുകളും മാത്രമാണ് എസ്ബിഐ കൈമാറിയത് . പക്ഷേ ബോണ്ടുകളുടെ നമ്പര്‍ എസ്ബിഐ കൈമാറിയില്ല.

അതേസമയം 2018 മുതലുള്ള ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സിറ്റിസെന്‍സ് റൈറ്റ് ട്രസ്റ്റ്ഹര്‍ജി നൽകിയിട്ടുണ്ട്.40000 കോടി രൂപ മൂല്യമുള്ള ബോണ്ടുകള്‍ 2018 മാര്‍ച്ചിനും 2019 ഏപ്രിലിനും ഇടയില്‍ വിറ്റുവെന്ന് ഹര്‍ജിക്കാര്‍ പറയുന്നു.നിലവില്‍ 2019 ഏപ്രില്‍ 12 മുതല്‍ 2024 ഫെബ്രുവരി 15 വരെയുള്ള വിവരങ്ങള്‍ പുറത്തു വിടാനാണ് സുപ്രീം കോടതി നിര്‍ദേശമുള്ളത്‌ .

ALSO READ:പാലക്കാട്, നെന്മാറ-വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News