സത്യജിത് റേ യുടെ പഥേർ പാഞ്ചാലിയുടെ ലോഗോ ക്ലാസിക് പദവിക്ക് ആദരവുമായി ടൈം മാഗസിൻ. നൂറ് വർഷത്തെ മികച്ച ലോക സിനിമകളുടെ പട്ടികയിൽ പഥേർ പാഞ്ചാലി സ്ഥാനം നേടിയിട്ടുണ്ട്. ചലച്ചിത്ര നിരൂപകനായ സ്റ്റെഫിനി സഖറെക്കാണ് ടൈം മാഗസിന് വേണ്ടി പട്ടിക തയ്യാറാക്കിയത്.
ALSO READ: പിറന്നാളിന്റെ നിറവില്‍ ദുല്‍ഖര്‍; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍
ഇന്ത്യൻ സിനിമയെ വിശ്വവിഖ്യാതമാക്കിയ ബംഗാളി പ്രതിഭയാണ് സത്യജിത് റേ.1955ൽ പുറത്തിറങ്ങിയ പഥേർ പാഞ്ചാലി അദ്ദേഹത്തിന്റെ ആദ്യചിത്രമാണ്. അന്താരാഷ്ട്രപുരസ്കാരങ്ങൾ ഉൾപ്പടെ നിരവധി അവാർഡുകൾ പഥേർ പാഞ്ചാലി നേടിയിട്ടുണ്ട്. കാൻ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമൻ ഡോക്യുമെന്റ് പുരസ്കാരവും ഇതിൽ ഉൾപെടും.സത്യജിത് റേയുടെ പഥേർ പാഞ്ചാലി, അപരാജിതോ, അപുർ സൻസാർ എന്നീ തുടർചിത്രങ്ങളാണ് അപുത്രയം എന്ന പേരിൽ അറിയപ്പെടുന്നത്.
ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ എഴുതിയ പഥേർ പാഞ്ചാലി എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഇതിലെ പ്രധാന കഥാപാത്രമായ അപുവിന്റെ ബാല്യകാലത്തിലൂടെ 1920 കളിലെ ബംഗാളിന്റെ ഗ്രാമ്യജീവിതത്തെ വരച്ചു കാട്ടുന്നു. ചെലവുചുരുക്കി നിർമ്മിച്ച ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് അമേച്വർ നടീനടന്മാരും പുതുമുഖങ്ങളുമാണ്.
ALSO READ: ഗോൾഡ് ടിക്ക് നിലനിർത്തണമെങ്കിൽ പരസ്യം നൽകണം; പുതിയ നിർദേശവുമായി മസ്‌ക്
1920 പുറത്തിറങ്ങി ക്യാബിനറ്റ് ഓഫ് ഡോക്ടർ കാലികരിയാണ് ടൈം പട്ടികയിൽ ഇടം നേടിയ ആദ്യ ചിത്രം. അവസാനത്തേത് 2019ലെ വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡും ആണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here