കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. രണ്ട് മണ്ഡലങ്ങളിലേക്ക് കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി. അതേസമയം, കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും പൂര്‍ത്തിയായിട്ടില്ല.
മുതിര്‍ന്ന നേതാവ് കെ എസ് ഈശ്വരപ്പ ഇടഞ്ഞതോടെ, ബിജെപി പ്രതിസന്ധിയിലായ ശിവമോഗയില്‍ കെ എസ് ഈശ്വരപ്പയുടെ മകന് സീറ്റ് നല്‍കിയില്ല. പകരം ലിംഗായത്ത് നേതാവായ എസ് എന്‍ ചന്നബാസപ്പ മത്സരിക്കും. ഈശ്വരപ്പയെ താരപ്രചാരകനാക്കിയുള്ള പട്ടിക നേരത്തെ ബിജെപി പുറത്തിറക്കിയിരുന്നു.
അതിനിടെ, കോണ്‍ഗ്രസ് ഷിഗാവിലെ സ്ഥാനാര്‍ത്ഥിയെ മാറ്റിയാണ് അഞ്ചാം പട്ടിക പുറത്തിറക്കിയത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ ഷിഗാവിലാണ് സ്ഥാനാര്‍ത്ഥി മാറ്റം. നേരത്തെ പ്രഖ്യാപിച്ച മുഹമ്മദ് യൂസഫ് സാവനൂരിനു പകരം യാസിര്‍ അഹമ്മദ് ഖാന്‍ പത്താനാണ് പുതിയ സ്ഥാനാര്‍ത്ഥി. അതേസമയം, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എഐഎഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്. ബംഗളുരു പുലികേശിനഗര്‍ മണ്ഡലത്തില്‍ നിന്ന് കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ഡി അന്‍ബരശന്‍ ജനവിധി തേടും. മെയ് പത്തിനാണ് കര്‍ണാടക പോളിംഗ് ബൂത്തിലേത്ത് എത്തുന്നത്. മെയ് പതിമൂന്നിനാണ് ഫലപ്രഖ്യാപനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here