വന്ദേഭാരതിന്റെ സമയക്രമവും നിരക്കും വ്യക്തമാക്കുന്ന വിജ്ഞാപനം ഉടന്‍

വന്ദേഭാരതിന്റെ സമയക്രമവും നിരക്കും വ്യക്തമാക്കുന്ന വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. ചെയര്‍ കാറിന് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 900 രൂപയും എക്സ്‌ക്യുട്ടിവ് ചെയര്‍കാറിന് 2000 രൂപയുമായിരിക്കും നിരക്കെന്നാണ് സൂചനകള്‍. ട്രയല്‍ റണ്‍ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ റൂട്ട് സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് അന്തിമമായ തീരുമാനമെടുക്കും.

നിലവിലെ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെയാവും സര്‍വീസ്. ആദ്യ ഘട്ടത്തില്‍ സര്‍വീസ് കോഴിക്കോട് വരെയെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും റെയില്‍വേ വൃത്തങ്ങള്‍ ഇതു തള്ളി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെതന്നെയാകും സര്‍വീസെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ രാജധാനിയുമായി താരതമ്യം ചെയ്യുമ്പോള്‍ 47 മിനിറ്റിന്റെ സമയലാഭമാണ് ട്രയല്‍ റണ്ണില്‍ ലഭിച്ചത്.

ഇന്നലെയാണ് വന്ദഭേരതിന്റെ ആദ്യദിന ട്രയല്‍ നടന്നത്. പുലര്‍ച്ചെ 5.10 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ട്രെയിന്‍ 12.10 നാണ് കണ്ണൂരില്‍ എത്തിയത്. ഏഴിടങ്ങളിലായിരുന്നു ട്രെയിനിന് സ്‌റ്റോപ്പുണ്ടായിരുന്നത്. തുടര്‍ന്ന് 2.20 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ ഏഴ് മണിക്കൂര്‍ ഇരുപത് മിനിട്ടെടുത്താണ് തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം മുതല്‍ കൊല്ലം വരെയുള്ള ആദ്യ റീച്ചില്‍ 90 കിലോമീറ്റര്‍ വരെയായിരുന്നു വേഗം. 50 മിനിട്ട് കൊണ്ട് കൊല്ലെത്തിയ ട്രെയിന്‍ കോട്ടയത്തെത്താനെടുത്തത് രണ്ട് മണിക്കൂര്‍ 16 മിനിറ്റായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News