എറണാകുളം മൂവാറ്റുപുഴയിൽ സ്‌കുള്‍ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ ഇന്നലെ രക്ഷിച്ചത് 25 – ഓളം വിദ്യാര്‍ത്ഥികളുടെ ജീവൻ. ബസ് പൂര്‍ണമായും കത്തി നശിച്ചെങ്കിലും വിനോദിന്റെ ആത്മധൈര്യം കുട്ടികളെയെല്ലാം പരിക്കേൽക്കാതെ രക്ഷിച്ചു. സംഭവം അറിഞ്ഞതോടെ വിനോദിന് നാടെങ്ങും നിന്നും അഭിനന്ദന പ്രവാഹമാണ്. തിങ്കളാഴ്ച രാവിലെയാണ് വാഴക്കുളം സെന്റ് ലിറ്റിൽ തെരേസ ഹൈസ്‌കൂളിന്റെ ബസ് കല്ലൂര്‍ക്കാട് നീറംമ്പുഴ കവലയ്ക്ക് സമീപം സങ്കേതിക തകരാര്‍ മൂലം കത്തിനശിച്ചത്.
ഓടിക്കൊണ്ടിരിക്കെ ബസ്സിന്റെ മുന്‍ ഭാഗത്തുനിന്നും തീയും പുകയും ഉയരുന്നത് കണ്ട ഡ്രൈവര്‍ വിനോദ് ഉടന്‍ തന്നെ വാഹനം നിര്‍ത്തി കുട്ടികളെ സുരക്ഷിതമായി മറ്റൊരു സ്‌കൂള്‍ ബസില്‍ കയറ്റി അയക്കുകയായിരുന്നു. വാഹനം കത്തി നശിച്ചതിന്റെ നടുക്കം വിടുമാറിയില്ലെങ്കിലും കുട്ടികളെ സുരക്ഷിതമായി സ്കൂളിലേക്ക് അയക്കാൻ കഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു വിനോദിന്.
എട്ട് വര്‍ഷത്തോളമായി സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ് വിനോദ്. ആത്മധൈര്യം കൊണ്ടും അവസരോചിതമായ ഇടപെടൽ കൊണ്ടും 25ഓളം കുരുന്നുകളെ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുത്തിയ വിനോദിനെ വാഴക്കുളത്തെ വ്യാപാര സമൂഹം ആദരിച്ചു. വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിജു സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലാണ് വിനോദിനെ പൊന്നാട അണിയിച്ച് ആദരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here