‘സംസ്‌ഥാന സർക്കാരിനെതിരെ എന്ത് മറ്റേത്തരവും പറയുന്ന ഒരു കൂട്ടം മാപ്രകൾ ഇവിടെയുണ്ട്, വാസുകി ഐഎഎസിനെതിരെയുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ വ്യാജ വാര്‍ത്തക്ക് കാരണം വിഷയ ദാരിദ്ര്യം’

വാസുകി ഐഎഎസിനെ വിദേശകാര്യ സെക്രട്ടറിയായി കേരളം നിയമിച്ചുവെന്ന ടൈംസ് ഓഫ് ഇന്ത്യയുടെ വ്യാജ വാർത്തക്കെതിരെ വിമർശനവുമായി ഷൈൻ ഹഖ്. സംസ്‌ഥാന സർക്കാരിനെതിരെ എന്ത് മറ്റേത്തരവും പറയുന്ന ഒരു കൂട്ടം മാപ്രകൾ ഇവിടെയുണ്ട് എന്നും ടൈംസ് ഓഫ് ഇന്ത്യയും ആ നിലവാരത്തിലേക്ക് എത്തിയതിന്റെ കാരണം വിഷയ ദാരിദ്ര്യം ആണെന്നും അദ്ദേഹം പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. ഫലപ്രദമായ ഒരു സർവീസ് സംവിധാനം കൊണ്ട് പോയതിനെ എത്ര വൃത്തികെട്ട രീതിയിലാണ് ഇവൻമാർ വളച്ചൊടിക്കുന്നത് എന്ന് വസ്തുതകൾ നിരത്തി അദ്ദേഹം പങ്കുവെച്ചു.

ALSO READ: നിപ; സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണം: മന്ത്രി വീണാ ജോർജ്
ഷൈൻ ഹഖിന്റെ ഫേസ്ബുക് പോസ്റ്റ്

പ്രമുഖമായ ഒരു ഇംഗ്ലീഷ് പത്രം ഇത് പോലുള്ള വാർത്തകൾ കൊടുക്കുമ്പോൾ കുറച്ചെങ്കിലും വസ്തുതകൾ പരിശോധിക്കണ്ടേ?
വാസുകി ഐ എ എസ്സിനെ വിദേശകാര്യ സെക്രട്ടറിയായി കേരളം നിയമിച്ചത്രേ..
കഷ്ടം ഇവറ്റകളുടെ നിലവാരം…
വിദേശകാര്യ മന്ത്രാലയം പുതുതായി 2016 ൽ സംസ്‌ഥാനങ്ങളുമായി കൂടുതൽ കോർർഡിനേറ്റ് ചെയ്യുവാനും വിദേശകാര്യ വിഷയങ്ങളിൽ അവരെ കൂടുതൽ ഇടപെടുത്തുവാനും പ്രത്യേകമായി ഒരു ‘സ്റ്റേറ്റ്സ്’ ഡിവിഷൻ തുടങ്ങി. തുടർന്ന് സംസ്‌ഥാനങ്ങളിൽ നിന്നും മിഡിൽ/സീനിയർ ലെവൽ ഓഫിസർമാർക്ക് വിദേശകാര്യ വിഷയങ്ങളിൽ പരിശീലനം നൽകുവാൻ പദ്ധതി തയ്യാറാക്കി (ആദ്യ ബാച്ചിൽ പരിശീലനം ലഭിച്ച ഒരാളാണ് ഞാൻ🙏).
അതോടൊപ്പം തന്നെ എല്ലാ സംസ്‌ഥാനങ്ങളിലും വിദേശകാര്യ വിഷയങ്ങൾ കോർഡിനേറ്റ് ചെയ്യാൻ ഉദ്യോഗസ്ഥരെ നിയമിക്കാൻ സംസ്‌ഥനങ്ങളോട് നിർദേശിച്ചു. അങ്ങനെ ആദ്യമായി കേരളത്തിലും ‘external cooperation’ നു വേണ്ടി വേണു രാജമണി എന്ന വിരമിച്ച ഐ എഫ് എസ് ഓഫിസറെ 2021 ൽ നിയോഗിച്ചു. 2023 ൽ അദ്ദേഹത്തിന്റെ കാലാവധി തീർന്നപ്പോൾ സുമൻ ബില്ല ഐ എ എസിനെ ഈ ഉദ്യമം ഏൽപ്പിച്ചു.
സുമൻ ബില്ല കേന്ദ്ര ഡെപ്യൂറ്റേഷനിൽ പോയപ്പോൾ നോർക്ക സെക്രട്ടറിയായ വാസുകി ഐ എ എസിനെ ഈ ചുമതല ഏൽപ്പിച്ചു.
ഇങ്ങനെ ഫലപ്രദമായ ഒരു സർവീസ് സംവിധാനം കൊണ്ട് പോയതിനെ എത്ര വൃത്തികെട്ട രീതിയിലാണ് ഇവൻമാർ വളച്ചൊടിക്കുന്നത് .
സംസ്‌ഥാന സർക്കാരിനെതിരെ എന്ത് മറ്റേത്തരവും പറയുന്ന ഒരു കൂട്ടം മാപ്രകൾ ഇവിടെയുണ്ട്. ടൈംസ് ഓഫ് ഇന്ത്യയും ആ നിലവാരത്തിലേക്ക് എത്തിയതിന് ഒറ്റ കാര്യമേയുള്ളൂ വിഷയ ദാരിദ്ര്യം.
കേരളത്തെ കുറ്റപ്പെടുത്താനുള്ള വിഷയ ദാരിദ്ര്യം.. 🙏🙏🙏
ഏതായാലും ഇതൊക്കെ വിശദമാക്കുന്ന ഒരു ലോകസഭ ചോദ്യത്തിന്റെ സ്ക്രീൻ ഷോട്ട് ഇവിടെ പങ്ക് വയ്ക്കുന്നു. ഇതെഴുഴുതിയ റിപ്പോർട്ടറും ഇതേറ്റെടുത്ത വിഡ്ഢികളും മാപ്പൊന്നും പറയില്ലായിരിക്കും. പക്ഷെ സ്വല്പം ഉളുപ്പ്. അത് നല്ലതാണ് ജീവിതത്തിൽ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News