‘ഞാന്‍ കോണ്‍ഗ്രസാണെന്ന് എല്ലാവര്‍ക്കും അറിയാം…’ പക്ഷേ…..ഡിവൈഎഫ്‌ഐയുടെ കരുതലിനെ പ്രശംസിച്ച് ടിനി ടോം

അടുത്തിടെ നടൻ ടിനി ടോം ഡി വൈ എഫ് ഐ യെ പ്രശംസിച്ച് സംസാരിക്കുന്ന വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഡി വൈ എഫ് ഐ യുടെ പൊതിച്ചോറുമായി ബന്ധപ്പെട്ട് നടൻ ഒരു വേദിയിൽ സംസാരിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്.

Also read:ഈ പുസ്തകം വായിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ..? കോൺഗ്രസ്സ് നേതാക്കളോട് ചോദ്യവുമായി ജെയ്ക്ക്, പുസ്തകം ഉമ്മൻ ചാണ്ടിയുടേത്

‘ഇവിടെ പറയാതെ വയ്യ..എന്റെയൊരു സുഹൃത്ത് , വളരെ ദാരിദ്രം അനുഭവിക്കുന്നവനാണ്. അവന്റെ സഹോദരൻ അപകടത്തിൽപ്പെട്ട് കിടന്നപ്പോ, അവന്റെ ഭാര്യക്കും സഹോദരിക്കും ഒരു നേരത്തെ ഭക്ഷണം കിട്ടുമോ എന്ന് എന്നെ വിളിച്ച് ചോദിച്ചു. ഇടപ്പള്ളിയിൽ വച്ച് നടന്ന സംഭവമാണ്. എനിക്ക് ആരോട് ചോദിക്കണം എന്ന് അറിയില്ല. എനിക്ക് എല്ലാ ദിവസവും കൊണ്ട് കൊടുക്കാൻ കഴിയില്ല. ‘

Also read:ഭൂരിപക്ഷംപേര്‍ പിന്തുണച്ചിട്ടും പ്രതിപക്ഷനേതാവാക്കിയില്ല; വാര്‍ത്ത പങ്കുവെച്ച് രമേശ് ചെന്നിത്തല

‘അപ്പൊ എന്റടുത്തുള്ള ഒരു ഡി വൈ എഫ് ഐ യുടെ പ്രവർത്തകനാ.. എന്റെ കുടുംബം കോൺഗ്രസ് ആണ്. ഞാൻ കോൺഗ്രെസ്സുകാരനാണ് എന്ന് എല്ലാവർക്കും അറിയാം. എങ്കിലും ആ ഡി വൈ എഫ് ഐ ക്കാരനോട് ഞാൻ പറഞ്ഞു, അങ്ങനെ ഡി വൈ എഫ് ഐ ക്കാർ അവർക്ക് ഭക്ഷണം എത്തിച്ച് തുടങ്ങി. അതും ഒരു നേരത്തേക്ക് അല്ല വൈകീട്ടും ഭക്ഷണം എത്തിച്ച് കൊടുത്തു.. ഒന്നോ രണ്ടോ ആഴച്ചത്തേക്ക് അല്ല നൂറ് ദിവസവും അവർ ഭക്ഷണം എത്തിച്ച് കൊടുത്തു.’ എന്നായിരുന്നു നടന്റെ വാക്കുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News