കൊടുമൺ പോറ്റിയായി ടിനി ടോം… ബാക്ക്സ്റ്റേജിൽ നേരിട്ടെത്തി അഭിനന്ദിച്ച് സാക്ഷാൽ മമ്മൂട്ടി

മമ്മൂട്ടിയുടെ കൊടുമൺ പോറ്റിയായി സ്റ്റേജിലെത്തി നടനും മിമിക്രി ആർട്ടിസ്റ്റുമായ ടിനി ടോം. വനിതാ ഫിലിം അവാർഡിന്റെ വേദിയിലാണ് സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രമായ’ഭ്രമയുഗത്തിന്റെ’ കോമഡി സ്പൂഫ് സ്കിറ്റ് ടിനി ടോമും കൂട്ടരും ചെയ്യുന്നത്. വോട്ട് തേടി മനയിലെത്തുന്ന ഒരു രാഷ്ട്രീയക്കാരന്റെ അനുഭവങ്ങളാണ് രസകരമായി സ്കിറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്കിറ്റിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. സ്കിറ്റ് കണ്ടശേഷം മമ്മൂട്ടി തന്നെ ബാക്ക്സ്റ്റേജിലെത്തി അഭിനന്ദിച്ചെന്നും ടിനി ടോം പറയുന്നു.

Also Read: 2026 ഫുട്ബോള്‍ ലോകകപ്പില്‍ ക്രിസ്റ്റ്യാനോ കളിക്കുന്നത് ചിന്തിക്കാന്‍ ആവുന്നില്ല; അലക്സ് ഫെര്‍ഗൂസന്‍

മമ്മൂട്ടി അഭിനയിച്ച് അനശ്വരമാക്കിയ ഒരു കഥാപാത്രത്തെ സ്റ്റേജിലെങ്കിലും അവതരിപ്പിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യമാണ്. അദ്ദേഹം ചെയ്തതിന്റെ അടുത്ത് പോലും എതാൻ സാധിക്കില്ലെന്ന് അറിയാം. ഏറെ തയാറെടുപ്പ് നടത്തി അദ്ദേഹം ചെയ്തതാണ് ആ കഥാപാത്രം. മമ്മൂട്ടിയുടെ പേഴ്സനൽ മേക്കപ്പ് ആർട്ടിസ്റ്റായ സലാം അരൂക്കുറ്റിയാണ് മേക്കപ്പ് ചെയ്ത് കൊടുമൺ പോറ്റിയാക്കി മാറ്റിയത്. മമ്മൂക്കയും,സിദ്ധിഖ് ഇക്കയും രമേശ് പിഷാരടിയുമൊക്കെ നേരിട്ടെത്തി അഭിനന്ദിച്ചുവെന്നും അതിയായ സന്തോഷം ഉണ്ടെന്നും ടിനി ടോം പറഞ്ഞു.

Also Read: ‘ഫ്രീയായി നിലക്കടല വേണം, ഞാനൊരു പൊലീസുകാരനാണ്’, കടക്കാരനോട് തട്ടിക്കയറി എസ് ഐ; വീഡിയോ വൈറലായതോടെ സസ്‌പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News