പോരുന്നോ എന്റെ കൂടെ….ജോലിഭാരം കൂടുതലാണെന്ന് പറഞ്ഞ് 12 റോബോട്ടുകളെ കൺവീൻസ് ചെയ്ത് തട്ടികൊണ്ട് പോയത് ഒരു കുഞ്ഞൻ എഐ റോബോട്ട്

Robot Kidnaps Other Robots

ഒരു തട്ടികൊണ്ട് പോകലിന്റെ ദൃശ്യമിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. കിഡ്നാപ്പറിന്റെ ദൃശ്യങ്ങൾ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട് പക്ഷെ ആരാണ് തട്ടികൊണ്ട് പോകലിന്റെ പിന്നിലെന്ന് അറിഞ്ഞപ്പോൾ ഞെട്ടിയിരുക്കകയാണ് എല്ലാവരും.

സംഭവം ചൈനയിലെ ഷാങ്ഹായിലെ ഒരു റോബോട്ടിക്‌സ് കമ്പനിയുടെ ഷോറൂമിലാണ്. 12 വലിയ റോബോട്ടുകളെയാണ് തട്ടിക്കൊണ്ടുപോയത്. എര്‍ബായ് എന്ന ചെറിയ റോബോട്ടാണ് പ്രതി. സിസിടിവിയില്‍ പതിഞ്ഞ വിചിത്രമായ സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

Also Read: ഇനി അങ്ങനെ കുഴിയിൽ വീഴ്ത്താൻ പറ്റില്ല; തട്ടിപ്പുകാരെ പറ്റിക്കാൻ സ്‌കാംബെയ്റ്റിങുമായി എഐ അമ്മൂമ്മ

ഹാങ്ചൗവിലെ യുനിട്രീ റോബോട്ടിക്സിന്റെ AI- പവര്‍ റോബോട്ടായ എര്‍ബായ് റോബോട്ടുകളുമായി മനുഷ്യനെപ്പോലെ സംസാരിച്ച് കൺവീൻസ് ചെയ്താണ് 12 റോബോട്ടുകളെ തട്ടിക്കൊണ്ട് പോയത്. റോബോട്ടുകള്‍ തമ്മിലുള്ള സംഭാഷണം ഇംഗ്ലീഷിലേക്ക് ഏകദേശം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അതിൽ എര്‍ബായ് വലിയ റോബോട്ടുകളെ വര്‍ക്ക് സ്റ്റേഷനുകള്‍ ഉപേക്ഷിച്ച് പുറത്തേക്ക് പിന്തുടരാന്‍ പ്രേരിപ്പിക്കുന്നതായി കാണാം.

നിങ്ങള്‍ വീട്ടിലേക്ക് പോകുന്നില്ലേ എർബായി മറ്റു റോബോട്ടുകളോട് ചോദിച്ചു. ‘ഞാന്‍ ഒരിക്കലും ജോലിയില്‍ നിന്ന് ഇറങ്ങുന്നില്ല എന്നും ‘എനിക്ക് വീടില്ല എന്നും മറ്റു റോബോട്ടുകൾ പറയുമ്പോൾ ‘എങ്കില്‍ എന്നോടൊപ്പം വീട്ടിലേക്ക് വരൂ എന്ന് എല്ലാവരേയും എർബായ് വിളിച്ചു റോബോട്ടുകള്‍ അനുസരണയോടെ എര്‍ബായുടെ പിന്നാലെ നിരനിരയായി പോകുന്നതാണ് പിന്നീട് ദൃശ്യങ്ങളില്‍ കാണുന്നത്.

ഓണ്‍ലൈനില്‍ വീഡിയോ എത്തിയപ്പോൾ ഇത് തമാശയാണ് വ്യാജമാണെന്ന പറഞ്ഞ് മിക്കവരും തള്ളികളിഞ്ഞു എന്നാൽ ഷാങ്ഹായ് റോബോട്ടിക്‌സ് കമ്പനിയും എര്‍ബായിയുടെ നിര്‍മ്മാതാവും വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News