കോട്ടയത്ത് എംസി റോഡിൽ വാഹനാപകടം; ടിപ്പർ കടയിലേക്ക് ഇടിച്ചുകയറി

കോട്ടയത്ത് എംസി റോഡിൽ കുമാരനല്ലൂരിൽ വാഹനാപകടം. ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് ടിപ്പർ കടയിലേക്ക് ഇടിച്ചു കയറി. രാവിലെ ആറ് മണിയോടെയാണ് അപകടം. കുമാരനല്ലൂരിലെ മക്ഡൊണാൾഡ്സ് ഷോപ്പിലേക്കാണ് കോട്ടയത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ ഇടിച്ച് കയറിയത്. തുടർന്ന് വാഹനത്തിനുള്ളിൽ നിന്ന് നാട്ടുകാർ ചേർന്ന് മുൻഭാഗം പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്.

Also Read: ‘കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ട്, സർക്കാർ കർഷകപക്ഷത്ത്’: മുഖ്യമന്ത്രി

ഡ്രൈവറുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്ഡൊണാൾഡ്സ് ഷോപ്പിൻ്റെ ഗ്ലാസ് വാതിലും തകർന്നു. കടയ്ക്കുള്ളിൽ ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും മറ്റ് അത്യാഹിതങ്ങൾ ഉണ്ടായില്ല.

Also Read: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ശരദ് പവാറിൻ്റെ അത്താഴ ക്ഷണം നിരസിച്ച് ഷിൻഡെയും ഫഡ്‌നാവിസും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News