കാലടിയിൽ ടിപ്പർ സ്കൂട്ടറിൽ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികരായ പെൺകുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാലടി മറ്റൂർ ജംക്ഷന് സമീപം ടിപ്പർ സ്കൂട്ടറിൽ ഇടിച്ചു അപകടം. സ്കൂട്ടർ യാത്രികരായ രണ്ടു പെൺകുട്ടികൾ തലനാരിഴയ്ക്ക് രക്ഷപെട്ടു. ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് അപകടമുണ്ടായത്. ഗതാഗത കുരുക്കിനിടെ ടോറസിന് മുൻപിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച സ്കൂട്ടറിൽ ടിപ്പർ വന്നു ഇടിക്കുകയായിരുന്നു. പെൺകുട്ടികൾ സ്കൂട്ടറിൽ നിന്നും ചാടി മാറിയതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. മറ്റൂർ ജംഗ്ഷനിൽ ശ്രീ ശങ്കര കോളേജിന് മുന്നിലാണ് സംഭവം. സ്ഥിരം അപകടമേഖലയായ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

Also Read: ‘ജോണ്‍ മുണ്ടക്കയത്തെ ഞാന്‍ വിളിച്ചിട്ടില്ല, ജോണ്‍ പറഞ്ഞത് തിരുവഞ്ചൂരിന്‍റെ സ്‌ക്രിപ്‌റ്റ്’ : ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News