ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് പതിവാണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് വരണ്ട ചുണ്ടുകള്‍. പൂര്‍ണമായും വരണ്ട ചുണ്ടുകള്‍ മാറ്റി, ഭംഗിയുള്ളവ സ്വന്തമാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍…

1.വെയിലത്ത് നടക്കുന്നതിനുമുമ്പ് ചുണ്ടില്‍ അല്പം നെയ്യ് പുരട്ടുന്നത് നല്ലതാണ്. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ചുണ്ടുകളില്‍ ഏതെങ്കിലും ഒരു നറിഷിങ് ക്രീം പുരട്ടുന്നതും ചുണ്ടുകള്‍ വരണ്ട് പൊട്ടാതിരിക്കാന്‍ സഹായിക്കും.

2.വേനല്‍ക്കാലത്ത് ചുണ്ടുകളിലെ ഈര്‍പ്പം അധികനേരം നിലനില്‍ക്കില്ല. അതിനാല്‍ ചുണ്ടുകളിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ അല്‍പം വെളിച്ചെണ്ണ പുരട്ടുന്നത് ഉത്തമമാണ്.

ALSO READ:വായില്‍ കപ്പലോടും ഉള്ളിക്കറി, ഇങ്ങനെ ചെയ്ത് നോക്കൂ

3.ധാരാളം വെള്ളം കുടിക്കുകയും പച്ചക്കറികള്‍, പാല്‍, മോര് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് ചുണ്ടിന്റെ ആരോഗ്യത്തിന് നല്ലതാണ്.

4.ബീറ്റ്‌റൂട്ട് നീരും ഗ്ളിസറിനും ചേര്‍ത്ത് പുരട്ടുന്നത് ചുണ്ടുകളുടെ കറുപ്പ് നിറമകറ്റാന്‍ സഹായിക്കും. കാല്‍സ്പൂണ്‍ പാല്‍പ്പൊടിയും അത്രയും നാരങ്ങാനീരും ചേര്‍ത്ത് പുരട്ടിയാല്‍ ചുണ്ടുകള്‍ക്ക് നിറം ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News