ഗ്യാസ് ആണോ നിങ്ങളുടെ പ്രശ്‌നം; ശീലിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ

ദഹനപ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന നിരവധിയാളുകൾ ഉണ്ട്. ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ക്കുന്നത്, ഗ്യാസ്ട്രബിൾ, അസിഡിറ്റി, നെഞ്ചെരിച്ചല്‍, മലബന്ധം തുടങ്ങിയവയും പലരും അനുഭവിക്കുന്ന പ്രശ്നങ്ങളാണ്.

ALSO READ: ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പ്; അസാധുവാക്കിയ ബാലറ്റ് പേപ്പറുകള്‍ വീണ്ടും എണ്ണാന്‍ സുപ്രീം കോടതി നിര്‍ദേശം

ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ക്കാതിരിക്കാൻ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. വ്യായാമം ശീലമാക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് ഒരു പരിധിവരെ പരിഹാരമാണ്. നടത്തം പോലുള്ള വ്യായാമം ശീലമാക്കുന്നത് ഗ്യാസ് കയറി വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും കഴിയും.
കൂടാതെ യോഗമുറകൾ ചെയ്യുന്നതും ഈ അവസ്ഥകൾക്ക് പരിഹാരമാണ്

ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഈ പ്രശ്നങ്ങൾ ഒഴിവാക്കും. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാനും ശ്രമിക്കുക. പെപ്പര്‍മിന്‍റ്, ഇഞ്ചി, ജീരകം, പെരുംജീരകം, പപ്പായ തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്തും. വെള്ളം ധാരാളം കുടിക്കുന്നതും ഗ്യാസ് തടയാനും ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.

കൃത്യമായ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് വയറില്‍ ഗ്യാസ് കെട്ടാതിരിക്കാന്‍ സഹായിക്കും. ഭക്ഷണത്തിൽ നാരുകൾ ഉൾപ്പടുത്തുന്നതും നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. എന്നാൽ അമിതമായി നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറില്‍ ഗ്യാസ് ഉണ്ടാക്കാന്‍ കാരണമാകും.

ALSO READ: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം പൊങ്കാലയിടുന്നതിന് നിയന്ത്രണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News