പ്രമേഹ രോഗികളാണോ നിങ്ങള്‍ ? എങ്കില്‍ കാലുകള്‍ ഇത്തരത്തില്‍ സൂക്ഷിക്കുക

കാലുകള്‍ക്ക് നിരന്തര പരിചരണം ആവശ്യമാണ്. നിങ്ങളൊരു പ്രമേഹരോഗിയാണെങ്കില്‍ പ്രത്യേകിച്ച്. സാധാരണ നിങ്ങള്‍ അവഗണിക്കുന്ന കാലുകളിലെ ചെറിയ പ്രശ്‌നങ്ങള്‍ പോലും പ്രമേഹരോഗികളില്‍ കടുത്ത പ്രത്യാഘാതം ഉണ്ടാക്കും.

ദിവസവും കാലുകളുടെ പരിചരണത്തിനായി കുറച്ച് സമയം കണ്ടെത്തുക. പാദങ്ങളില്‍ അസ്വാഭാവികതകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക. പാദങ്ങളുടെ അടിവശം ദൃശ്യമല്ലെങ്കില്‍ കണ്ണാടി ഉപയോഗിക്കുക. ദിവസവും സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തില്‍ കാലുകള്‍ കഴുകുക.

Also Read : വെറും പത്ത് മിനുട്ട് മതി; കിടിലന്‍ ദം ബിരിയാണി വീട്ടിലുണ്ടാക്കാം !

കാലുകളിലെ നനവ് പ്രത്യേകിച്ച് വിരലുകള്‍ക്കിടയില്‍ ഉള്ളത് തുണി കൊണ്ട് തുടച്ച് വൃത്തിയാക്കുക. കാലുകളില്‍ മോയ്‌സുചൈറേസഷന്‍ ക്രീം പുരട്ടുക(വിരലുകള്‍ക്കിടയില്‍ പുരട്ടേണ്ടതില്ല).

മുറിവ് പറ്റിയാല്‍ അത് അവഗണിക്കാതെ മരുന്ന് വെക്കുകയോ ഡോക്ടറെ കാണുകയോ ചെയ്യുക. ആഴ്ചയില്‍ ഒരു തവണയെങ്കിലും നഖം വെട്ടുക. നഖങ്ങളുടെ അറ്റവും വശങ്ങളും വൃത്തിയാക്കാന്‍ കൂര്‍ത്ത അറ്റങ്ങളുള്ള വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക.

കാലുകളുടെ വലുപ്പത്തിനനുസരിച്ചുള്ള ചെരുപ്പുകള്‍ ധരിക്കുക. തണുപ്പ് കൂടുന്ന അവസരങ്ങളില്‍ കാലുറകള്‍ ധരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here