പാവയ്ക്കയുടെ കയ്പ്പാണോ പ്രശ്‌നം ? ഉപ്പുണ്ടങ്കില്‍ കയ്പ്പ് പമ്പകടക്കും, ഇങ്ങനെ പ്രയോഗിച്ച് നോക്കൂ

നമുക്ക് പലര്‍ക്കും പാവയ്ക്ക ഇഷ്ടമാണെങ്കിലും കയ്പ്പ് കാരണം പലര്‍ക്കും അത് ആസ്വദിച്ച് കഴിക്കാന്‍ സാധിക്കാറില്ല. കുറേ വെള്ളത്തില്‍ കഴുകിയാലും പാവയ്ക്കയുടെ കയ്പ്പ് മാറാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ പാവയ്ക്കയുടെ കയ്പ്പ് മാറിക്കിട്ടും

പാവയ്ക്ക നന്നായി കഴുകിയ ശേഷം മുറിച്ച് വിത്തുകള്‍ നീക്കം ചെയ്യുക.

പാവയ്ക്കയുടെ ഉള്‍ഭാഗം നന്നായി ചുരണ്ടി വൃത്തിയാക്കുക.

അതിനു ശേഷം പാവയ്ക്കയില്‍ അര മണിക്കൂര്‍ നേരം ഉപ്പ് പുരട്ടി വയ്ക്കുക.

ഉപ്പുവെള്ളത്തില്‍ മുക്കിവെച്ചും പാവയ്ക്കയുടെ കയ്പ് കുറയ്ക്കാവുന്നതാണ്.

ഉപ്പു പുരട്ടി വെയ്ക്കുമ്പോള്‍ പാവയ്ക്കയില്‍ നിന്ന് നീര് പുറത്തേക്ക് വരും.

ഈ നീര് പിഴിഞ്ഞു കളഞ്ഞ് പാവയ്ക്ക് പാചകം ചെയ്യാന്‍ ഉപയോഗിക്കാവുന്നതാണ്.

ചൂടുള്ള ഉപ്പുവെള്ളത്തില്‍ പാവയ്ക്ക ഇട്ടുവെക്കുന്നതും പാവയ്ക്കയുടെ കയ്പ് കുറയ്ക്കാന്‍ സഹായിക്കും.

Also Read : ‘ഉലകനായകന്‍’ വിളി ഇനി വേണ്ട; ഇങ്ങനെ വിളിച്ചാല്‍ മതിയെന്ന് കമല്‍ ഹാസന്‍

മറ്റൊരു വഴി

ബൗളില്‍ അര കപ്പ് വെള്ളവും വിനാഗിരിയും എടുക്കുക. രണ്ടു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ഈ ലായനിയില്‍ ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. അരിഞ്ഞു വെച്ച പാവയ്ക്ക ഇതിലേയ്ക്കിടാം.

മുപ്പതു മിനിറ്റ് വരെ കുതിര്‍ത്തു വെച്ചതിനു ശേഷം പാവയ്ക്ക ഒരു അരിപ്പയിലേക്കിട്ടു പച്ചവെള്ളത്തില്‍ നന്നായി കഴുകിയെടുക്കാം. ഇനി പാകം ചെയ്യാവുന്നതാണ്. കയ്പ് നല്ലതുപോലെ കുറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News