ചിക്കന്‍ഫ്രൈ ഉണ്ടാക്കുമ്പോള്‍ എണ്ണ പെട്ടന്ന് കരിഞ്ഞുപോകാറുണ്ടോ? എങ്കില്‍ ആദ്യം എണ്ണയില്‍ ഇതുചേര്‍ത്ത് നോക്കു

ചിക്കന്‍ ഫ്രൈ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. നല്ല മൊരിഞ്ഞ കിടിലന്‍ ചിക്കന്‍ഫ്രൈ മലയാളികളുടെ ഒരു വികാരം തന്നെയാണ്. എന്നാല്‍ പലപ്പോഴും വീട്ടില്‍ ചിക്കന്‍ഫ്രൈ ഉണ്ടാക്കുമ്പോള്‍ പെട്ടന്ന് കരിയുകയും എണ്ണ പൊട്ടിത്തെറിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ അതിനൊരു പരിഹാരമാണ് ചുവടെ.

Also Read :ഗോതമ്പുപൊടിയുണ്ടോ വീട്ടില്‍? പത്ത് മിനുട്ടിനുള്ളിലുണ്ടാക്കാം സ്‌നാക്‌സ്

ചിക്കന്‍ വറുക്കാനുള്ള എണ്ണയില്‍ അല്‍പം ഉപ്പ് ചേര്‍ത്താല്‍ എണ്ണ പൊട്ടിത്തെറിക്കില്ല. നല്ല കിടിലന്‍ രുചിയില്‍ ചിക്കന്‍ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

മുളകുപൊടി-1 1/2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-1/2 ടീസ്പൂണ്‍

പെരുംജീരകപ്പൊടി- 3/4 ടീസ്പൂണ്‍

ചിക്കന്‍ മസാല -1 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടേബിള്‍ സ്പൂണ്‍

വിനാഗിരി – 1 ടേബിള്‍സ്പൂണ്‍

ചെറിയ ഉള്ളി – 6

പച്ചമുളക് -2

വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെറിയ ഉള്ളി, പച്ചമുളക്, വിനാഗിരി, നാല് അല്ലി വെളുത്തുള്ളി, ഒരു ചെറിയ കഷണം ഇഞ്ചി, ഒന്നര ടേബിള്‍സ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ ചിക്കന്‍ മസാല, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, മുക്കാല്‍ ടീസ്പൂണ്‍ പെരുംജീരകപ്പൊടി എല്ലാം പേസ്റ്റാക്കി എടുക്കുക.

കഴുകി വൃത്തിയാക്കി വെച്ച ചിക്കനിലേക്ക് ഈ മസാല കൂട്ട് നല്ലവണ്ണം തേച്ച് പിടിപ്പിക്കുക.

അരമണിക്കൂര്‍ എങ്കിലും ഇത് മാറ്റി വയ്ക്കുക.

Also Read : ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ മടിയാണോ? വെറും 5 മിനുട്ടിനുള്ളിലുണ്ടാക്കാം ഒരു കിടിലന്‍ ഐറ്റം

പാനില്‍ ചിക്കന്‍ മുങ്ങി നില്‍ക്കുന്ന രീതിയിലുള്ള വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.

വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോള്‍ ഒരുനുള്ള് ഉപ്പ് ഇടുക.

അതിലേക്ക് മാരിനേറ്റ് ചെയ്ത് മാറ്റിവെച്ച ചിക്കന്‍ പീസ് ഇട്ട് നല്ലവണ്ണം വറുത്തെടുക്കാം.

ചെറിയ തീയില്‍ ചിക്കന്‍ വറുത്തു കോരുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News