ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് ശരിയായ ഉറക്കം. മതിയായ ഉറക്കം ഇല്ലെങ്കിൽ ആത് ഒരാളുടെ ആരോഗ്യത്തെ നല്ല രീതിയിൽ ബാധിക്കും. ശരിയായ ഉറക്കം ലഭിക്കാത്ത വ്യക്തിക്ക് സ്വകാര്യ ജീവിതത്തിലും പൊതുജീവിതത്തിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കില്ല. ഉറക്കമില്ലായ്മ്മ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കും. എന്നാൽ ഗാഢനിദ്ര ലഭിക്കുന്നതിനായി 5 പൊടികൈകൾ ഇതാ..
Also read:റസ്റ്റോറന്റിലെ അതേ രുചിയില്‍ ഫില്‍റ്റര്‍ കോഫി ഇനി ഞൊടിയിടയില്‍ വീട്ടിലുണ്ടാക്കാം
1 ഉണരുവാൻ ഒരു നിശ്ചിത സമയം സെറ്റ് ചെയ്യുക (വാരാന്ത്യങ്ങളിൽ പോലും ഒരേ സമയം പാലിക്കുക).
2 ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് മുതൽ അടുത്ത പ്രഭാതം വരെ പുകവലി ഒഴിവാക്കുക. പുകവലി പൂർണ്ണമായും ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് ഉത്തമം.
3 വൈകുന്നേരം 5 മണിക്ക് ശേഷം വ്യായാമം ഒഴിവാക്കുക, ലഘുവായ അത്താഴം കഴിക്കുക.
Also read:രാവിലെ എഴുനേറ്റയുടന്‍ നിര്‍ത്താതെയുള്ള തുമ്മലാണോ പ്രശ്നം; തുമ്മലകറ്റാന്‍ ഇതാ ഒരു എളുപ്പവഴി
4 രസകരമായ ടെലിവിഷൻ ഷോ കാണുക, കമ്പ്യൂട്ടറിൽ ജോലി ചെയ്യുക അല്ലെങ്കിൽ രസകരമായ ഒരു പുസ്തകം വായിക്കുക തുടങ്ങിയ ഉത്തേജക പ്രവർത്തനങ്ങൾ ഒഴിവാക്കുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുന്നേ ലൈറ്റുകൾ ഡിമ്മാക്കുക.
5 ഉച്ചകഴിഞ്ഞ് 2 മണിക്ക് ശേഷം കഫീൻ പാനീയങ്ങൾ ഒഴിവാക്കുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here