നമ്മൾ എന്നോ എടുത്ത ചിത്രങ്ങളെല്ലാം നമ്മൾ മറന്നാലും നമ്മളെ ഓർമിപ്പിക്കുന്ന ഒരു അപ്പന് ഗൂഗിൾ ഫോട്ടോസ്. പലപ്പോഴും നമ്മൾ മറന്ന ഒരു യാത്രയോ, കോളേജിലെ ആഘോഷങ്ങളോ, മുൻ കാമുകനോ കാമുകിയോ വരെ ഗൂഗിൾ ഫോട്ടോസ് നമ്മളെ ഓർമിപ്പിച്ച് കളയും. ചിലപ്പോഴൊക്കെ നമ്മൾ എത്ര നാൾ തപ്പി നടന്നിട്ടും കിട്ടാത്ത ചില ചിത്രങ്ങളായിരിക്കും ഗൂഗിൾ ഫോട്ടോസ് മെമ്മറീസിന്റെ ഭാഗമായി ഞെട്ടിച്ചുകൊണ്ട് നമുക്ക് തരുന്നത്. എന്നാൽ ഗൂഗിൾ ഫോട്ടോസിലെ ഈ ചിത്രങ്ങൾ ഡൌൺലോഡ് ചെയ്യാം എന്നല്ലാതെ നമുക്ക് അതിനെ കുറിച്ച് വലിയ പിടിയൊന്നും ഇല്ല.
എഡിറ്റ് ചെയ്യേണ്ട ചിത്രങ്ങളൊക്കെ ഗൂഗിൾ ഫോട്ടോസിൽ നിന്ന് ഫോണിലേക്ക് ഡൌൺലോഡ് ചെയ്ത് മറ്റേതെങ്കിലും ആപ്പിൾ കൊണ്ട് പോയി എഡിറ്റ് ചെയ്യാനാണ് പതിവ്. എന്നാൽ ഗൂഗിൾ ഫോട്ടോസിൽ തന്നെ ഇത്തരത്തിൽ ഫോട്ടോസ് എഡിറ്റ് ചെയ്യലും കൊളാഷ് ചെയ്യാനുമുള്ള ഓപ്ഷൻ ഉണ്ടെന്ന് എത്ര പേർക്ക് അറിയാം. നിങ്ങളുടെ ഫോണിലോ ടാബ്‌ലെറ്റിലോ ഗൂഗിൾ ഫോട്ടോസ് ആപ്പ് തുറക്കുക. സ്ക്രീനിൻ്റെ താഴെയുള്ള മെമ്മറീസ് ടാപ്പ് ചെയ്യുക. നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട മെമ്മറി ഫോട്ടോ തിരഞ്ഞെടുക്കുക.
നിങ്ങളുടെ ഫോണിലെ ലൈബ്രറിയിൽ നിന്നോ ഗാല്ലറിയിൽ നിന്നോ മെമ്മറിയിലേക്ക് ഫോട്ടോകളോ വീഡിയോകളോ ആഡ് ചെയ്യാനായി “+” ഐക്കൺ ടാപ്പ് ചെയ്യുക. അപ്പോൾ നിങ്ങളുടെ ഗാല്ലറിയിൽ ഉള്ള ഫോട്ടോകൾ കാണാനാകും. അവയിൽ നിന്ന് മെമ്മറിയിലേക്ക് ആഡ് ചെയ്യേണ്ട ഫോട്ടോകളോ വീഡിയോകളോ തിരഞ്ഞെടുക്കാവുന്നതാണ്. ഒരു ഫോട്ടോയിലോ വീഡിയോയിലോ ടാപ്പ് ചെയ്‌ത് പിടിക്കുക. തുടർന്ന് മെമ്മറിയിലെ ഇനങ്ങളുടെ ക്രമം പുനഃക്രമീകരിക്കാൻ അത് വലിച്ചിടുക. ഫോട്ടോകളോ വീഡിയോകളോ ഡിലീറ്റ് ചെയ്യാനായി നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോയിലോ വീഡിയോയിലോ ടാപ്പ് ചെയ്യുക. തുടർന്ന് ട്രാഷ് ക്യാൻ ഐക്കണിൽ ടാപ്പ് ചെയ്യുക.
അല്പമൊന്ന് തപ്പിക്കഴിഞ്ഞാൽ ഗൂഗിൾ ഫോട്ടോസിൽ തന്നെ നമുക്കാവശ്യമുള്ള എല്ലാ എഡിറ്റിംഗ് ഓപ്ഷനുകളും ലഭ്യമാണ്. ഇനി ഫോട്ടോ ഡൌൺലോഡ് ചെയ്ത് കഹ്സ്റ്റപ്പെടണ്ട. എഡിറ്റ് ചെയ്ത ഫോട്ടോസ് ഗൂഗിൾ ഫോട്ടോസിൽ നിന്ന് തന്നെ ഷെയർ എന്ന ഓപ്ഷനിലൂടെ പങ്കുവയ്ക്കാനും കഴിയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here