വായനയ്ക്ക് പകരം വായന മാത്രമേയുള്ളൂ. മുതിരുമ്പോള്‍ നമുക്ക് വായനാ ശീലം ഉണ്ടാകണമെങ്കില്‍ ചെറുപ്പത്തിലേ അതിനുള്ള താത്പര്യം നമ്മളിലുണ്ടാകണം. അല്ലാതെ പെട്ടന്നൊരു സുപ്രഭാതത്തില്‍ വായിക്കാന്‍ ആരംഭിച്ചാല്‍ നമുക്കത് ശീലമാണമെന്നില്ല.
Also Read : എന്താണ് നയപ്രഖ്യാപനം? ഗവര്‍ണര്‍ പൂര്‍ണമായി വായിച്ചില്ലെങ്കില്‍ നയപ്രഖ്യാപനം പൂര്‍ത്തിയാകുമോ ? വസ്തുതകള്‍
കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെ വിജ്ഞാനസമ്പാദനത്തിന് നല്ലതാണ്. പക്ഷേ, അതൊന്നും പുസ്തകത്തിന് പകരമല്ല. കുഞ്ഞുനാളില്‍ തന്നെ വായനാശീമുണ്ടാകാന്‍ ചില ടിപ്‌സുകള്‍ ചുവടെ,
1 വായനാശീലം വളരെ ചെറുപ്പത്തില്‍തന്നെ കുട്ടികളില്‍ വളര്‍ത്തുക. കൊച്ചുകുഞ്ഞിന് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കുന്ന പ്രായത്തില്‍തന്നെ പുസ്തകങ്ങളും വാങ്ങിക്കൊടുക്കണം.
2 ഒന്നും രണ്ടും വയസുകാര്‍ക്ക് വലിയ ബഹുവര്‍ണചിത്രങ്ങള്‍ മാത്രമുള്ള പുസ്തകങ്ങളാണ് നല്‍കേണ്ടത്. കട്ടിയുള്ള കടലാസിലുള്ളവയായാല്‍ നല്ലത്.
3 ജന്തുക്കളുടെ ചിത്രങ്ങള്‍, പൂക്കളുടെയും പൂമ്പാറ്റകളുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങള്‍ തുടങ്ങിയവ ആദ്യം കൊടുക്കാം. ഈ പുസ്തകങ്ങളിലൊന്നും അക്ഷരങ്ങള്‍ വേണമെന്നില്ല.
4 കുട്ടിയുടെ പ്രായം കൂടുന്നതനുസരിച്ച് ചിത്രങ്ങളുടെ അളവ് കുറച്ച് വാചകങ്ങളുടെ ശതമാനം കൂട്ടാം.
5 പുസ്തകം വലിച്ചെറിയരുത്. പുസ്തകത്തെ ചവിട്ടരുത്. അങ്ങിനെ പുസ്തകങ്ങളെ ബഹുമാനിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.
6 പുസ്തകം എടുത്ത്, വായിച്ച്, മുതിര്‍ന്നവര്‍ രസിക്കുന്നത് കുഞ്ഞ് നിരന്തരം കാണണം.
വായന കഴിഞ്ഞ് പുസ്തകം കേടാകാതെ സൂക്ഷിച്ചുവയ്ക്കണം. ഇതു പലപ്രാവശ്യം ആവര്‍ത്തിക്കുമ്പോള്‍ കുട്ടി പുസ്തകവായന രസിക്കും.
പുസ്തകത്തെ ബഹുമാനിക്കാനും പഠിക്കും. അക്ഷരം പഠിക്കും മുമ്പ് ഇങ്ങനെ പുസ്തകാസ്വാദനം ആരംഭിക്കണം.
കുട്ടിയുടെ പുസ്തകങ്ങള്‍ പ്രത്യേകമായി ഭംഗിയുള്ള സഞ്ചിയില്‍വച്ച് സൂക്ഷിക്കാം. പുസ്തകങ്ങള്‍ സഞ്ചിയില്‍ സൂക്ഷിച്ചുവയ്ക്കാനും സഞ്ചി ഒളിച്ചുവയ്ക്കാനും കുട്ടിയെ പ്രേരിപ്പിച്ചാല്‍ മതി.
മുന്നും നാലും വയസുകാര്‍ക്ക് വൈവിധ്യമുള്ള വിഷയങ്ങളിലുള്ള പുസ്തകം നല്‍കണം. വേണ്ടത്ര പുസ്തകങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ നിങ്ങള്‍ക്കുതന്നെ പുസ്തകങ്ങള്‍ ഉണ്ടാക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here