മുഖം എപ്പോഴും തിളക്കത്തോടെ സൂക്ഷിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. ചുളിവുകൾ എല്ലാം മാറി മുഖം തിളങ്ങുന്നതിന് ഏറ്റവും എളുപ്പമുള്ള വഴികൾ പരീക്ഷിക്കുന്നവർക്കായിതാ ഒരു കിടിലം ഫേസ് പാക്ക്. മുഖം തിളക്കത്തോടെയിരിക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഫേസ്‌പാക്ക് ആണിത്.
അതിനായി കാപ്പിപ്പൊടി,കടലമാവ്,തേൻ, പാൽ എന്നിവ കൊണ്ട് കിടിലം ഫേസ് പാക്ക് തയ്യാറാക്കാം. അതിനായി വീട്ടിൽ ഉള്ള ഈ വസ്ത്തുക്കൾ കൊണ്ട് തന്നെ മുഖം തിളക്കമുള്ളതാക്കാം. കാപ്പിപൊടിയുടെ ആന്റി ഓക്‌സിഡന്റ് ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ഒരു എക്‌സ്‌ഫോളിയേറ്ററായിട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇവ കൂടാതെ കഫീന്‍ ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കും.
കടലമാവ് ചര്‍മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും നല്ല നിറം നല്‍കാനുമെല്ലാം സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മം തിളക്കമുള്ളതാക്കുന്നു.
തേൻ ചർമത്തിൽ ഈർപ്പം പകരുന്നു. ഇത് ചർമത്തെ മൃദുവാക്കാനും പോഷിപ്പിക്കുവാനും സഹായിക്കുന്നു. തേനിന്റെ ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിലെ ബാക്ടീരിയകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചുവന്ന മുഖക്കുരുവിനെ പോലും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പാല്‍ ചര്‍മത്തെ മോയിസ്ചറൈസ് ചെയ്യാന്‍ സഹായിക്കും. മുഖത്തെ പാടുകള്‍ കുറയ്ക്കാനും പാല്‍ നല്ലതാണ്. ഫേസ് പാക്കുകളില്‍ പാല്‍ ചേര്‍ക്കുന്നത് വളരെ മികച്ചതാണ്.
also read: കുളിക്കുന്നത് നല്ലത് തന്നെ… പക്ഷേ നീണ്ട കുളി അത്രനല്ലതല്ല… അറിയാം!
ഇവ എല്ലാം കൂടി ചെറിയ ബൗളില്‍ ഇട്ട് നന്നായി മിക്സ് ചെയ്യുക. പാലിന് പകരം തൈരും ഉപയോഗിക്കാം. ശേഷം മുഖത്ത് പുരട്ടി 15 – 20 മിനുട്ട് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്‌താൽ മുഖം തിളക്കത്തോടെ ഇരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here