വെളിച്ചെണ്ണ ഒറിജിനലോ അതോ മായം കലര്‍ന്നതോ ? വെറും ഒരു മിനുട്ടിനുള്ളില്‍ തിരിച്ചറിയാം

പണ്ടൊക്കെ നമ്മള്‍ വീടുകളില്‍ തന്നെയായിരുന്നു വെളിച്ചെണ്ണ ഉണ്ടാക്കിയിരുന്നത്. അതിനാല്‍ തന്നെ മായമില്ലാത്ത വെളിച്ചെണ്ണ നമുക്ക് സുഭലമായിരുന്നു. എന്നാല്‍ ഇന്ന് എല്ലാവരും എണ്ണ കടയില്‍ നിന്നും വാങ്ങുകയാണ് പതിവ്.

അതിനാല്‍ത്തന്നെ മായം കലര്‍ന്ന വെളിച്ചെണ്ണ നമുക്ക് കിട്ടുന്നതും പതിവായിരിക്കുകയാണ്. എന്നാല്‍ വെളിച്ചെണ്ണയില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് നമുക്ക് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്നതാണ്. അതിനുള്ള ചില ടിപ്‌സുകളാണ് ചുവടെ,

രണ്ട് ടീ സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് ചീനച്ചട്ടിയില്‍ 1 മിനിറ്റ് ചൂടാക്കുക മായം കലര്‍ന്ന വെളിച്ചെണ്ണ ചൂടാവുമ്പോള്‍ കരിഞ്ഞ മണം വേഗം വരും മറിച്ച് നല്ല വെളിച്ചെണ്ണയാണേല്‍ അതിന്റെ യഥാര്‍ത്ഥ മണം ഏതൊരു മലയാളിക്കും വേഗം മനസ്സിലാക്കാന്‍ കഴിയുന്നതാണ്.

Also Read: കുക്കറുണ്ടോ വീട്ടില്‍ ? എങ്കില്‍ വെറും അഞ്ച് മിനുട്ടിനുള്ളില്‍ വാനില കേക്ക് റെഡി

വെളിച്ചെണ്ണ കുപ്പിയോടു കൂടെ ഫ്രിഡ്ജില്‍ 2 മണിക്കൂര്‍ സൂക്ഷിക്കുക മായം കലര്‍ന്ന വെളിച്ചെണ്ണയാണേല്‍ അതിലുള്ള മായം കുപ്പിയുടെ മുകളില്‍ ദ്രവകാവസ്ഥയില്‍ നിറവ്യത്യാസത്തോടെ കാണാന്‍ സാധിക്കും.

വെളിച്ചെണ്ണ കുപ്പിയോടുകൂടെ ഫ്രിഡ്ജില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ 2 മണിക്കൂര്‍ വയ്ക്കുകയാണെങ്കില്‍ മായം കലരാത്ത വെളിച്ചെണ്ണ വെളുത്ത നിറത്തോടുകൂടി മുഴുവന്‍ ഉറഞ്ഞതായി കാണാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News