നമ്മളില്‍ പലരും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് വായ നാറ്റം. എന്നാല്‍ ചില പൊടിക്കൈകളൊക്കെ പ്രയോഗിച്ചാല്‍ വായ നാറ്റം അനായാസം ഒഴിവാക്കാന്‍ സാധിക്കും. എപ്പോള്‍ ഭക്ഷണം കഴിച്ചാലും വായ നല്ല വെള്ളത്തില്‍ വൃത്തിയായി കഴുകിയാല്‍ മാത്രം മതി ഒരു പരിധിവരെ വായ നാറ്റം നമുക്ക് ഒഴിവാക്കാന്‍ സാധിക്കും.
ശീതളപാനിയങ്ങളും ഫാസ്റ്റ് ഫുഡും പരമാവധി കുറയ്ക്കുന്നതിലൂടെയും പല്ല് ക്ലിന്‍ ചെയ്ത് സംരക്ഷിക്കുന്നതിലൂടെയും വായ നാറ്റം കുറയ്ക്കാം. ബ്രഷിങ്ങിന് ശേഷം 3 മിനിറ്റ് മോണ മസാജ് ശീലമാക്കുന്നതും നല്ലതാണ്. ഗ്രീന്‍ ടീ ദിവസവും കുടിക്കുന്നത് വായ നാറ്റം അകറ്റാന്‍ ഉത്തമമാണ്.
തൈര് കഴിക്കുന്നതും നാരങ്ങനീര് ഉപയോഗിക്കുന്നതും വായ നാറ്റം പരിഹരിക്കുവാന്‍ നല്ലതാണ്. തുളസി ഇല, പേരയ്ക്ക ഇല, കറിവേപ്പില എന്നിവ ദിവസവും കഴിക്കുന്നത് വായ നാറ്റം മാറാന്‍ സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ ഫലവര്‍ഗ്ഗങ്ങള്‍ കൂടുതല്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും ഫലപ്രദമാണ്.
വായ നാറ്റം അകറ്റാന്‍ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് നല്ലതാണ്. ആഹാരം കഴിച്ചതിന് ശേഷം പെരുംജീരകം ചവയ്ക്കുന്നത് ദഹനക്കേട് കുറയ്ക്കാന്‍ സഹായിക്കും. ദഹനക്കേട് കുറയ്ക്കുക വഴി വായ നാറ്റവും പ്രതിരോധിക്കാം. ദിവസം 2 ലിറ്റര്‍ വെള്ളം കുടിക്കുന്നത് ശീലമാക്കുന്നതും വായ നാറ്റം കുറയ്ക്കാന്‍ സാധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here