ചിലർക്ക് ശബ്ദമടപ്പ് ഉണ്ടായിക്കഴിഞ്ഞാൽ അത് ദീർഘകാലം നിലനിൽക്കും. കാലാവസ്ഥയിലെ മാറ്റം കൊണ്ടെല്ലാം പെട്ടെന്ന് ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകാം. വ്യക്തമായി സംസാരിക്കാൻ കഴിയാത്ത അവസ്ഥ പലരിലും ബുദ്ധിമുട്ടുണ്ടാക്കും. ശബ്ദമടപ്പ് മാറിക്കിട്ടാൻ ചില വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ചുക്ക് കാപ്പി
ചുമ,പനി,കഫക്കെട്ട് തുടങ്ങിയവ മാറാനുള്ള ഏറ്റവും നല്ല മരുന്നാണ് ചുക്ക്കാപ്പി. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ചുമ അകറ്റാനും ശബ്ദം വ്യക്തമായി തിരികെ കിട്ടാനും ചുക്ക് കാപ്പി ഔഷധമായി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
കുരുമുളക്
കുരുമുളകും കല്‍കണ്ടവും ചേര്‍ത്ത് പല തവണ കഴിച്ചാല്‍ ചുമ ശമിക്കും. കൂടാതെ ജലദോഷം, കഫക്കെട്ട്, തൊണ്ടവേദന, ശബ്ദമടപ്പ്, തുടങ്ങിയവക്ക് കൂരുമുളക് കഷായമാക്കി കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യ സംരക്ഷണത്തിന് നല്ലതാണ്.
തുളസി
തുളസിയിലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്. പ്രധാനമായും കര്‍പൂരത്തുളസിയില്‍ അടങ്ങിയിരിക്കുന്ന മോന്തോള്‍ എന്ന സംയുക്തം തൊണ്ടയിലെ കഫക്കെട്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here