വെക്കേഷന്‍ സമയം ആരംഭിച്ചുകഴിഞ്ഞു. അതിനാല്‍ തന്നെ ട്രക്കിങ്ങിനൊക്കെയായി നിരവധി ആളുകളാണ് തയ്യാറെടുക്കുന്നത്. എന്നാല്‍ ഭൂരിഭാഗം പേരുടെയും പ്രശ്‌നം പെട്ടന്ന് മലയും കുന്നുമൊക്കെ കയറുമ്പോള്‍ പെട്ടന്ന് ക്ഷീണിക്കുന്നു എന്നതാണ്. എന്നാല്‍ മല കയറുമ്പോള്‍ പെട്ടന്ന് ക്ഷീണിക്കാതിരിക്കാന്‍ കുറച്ച് മുന്‍കരുതല്‍ എടുത്താല്‍ മതി.
ട്രക്കിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അനുകൂലമായ കാലാവസ്ഥയില്‍ ട്രക്കിംഗ് നടത്തുന്നതാണ് നല്ലത്.
ഉയരമേറിയ ഇടങ്ങളില്‍ കയറുമ്പോള്‍ ചെറിയ ചുവടുകള്‍ വച്ച് കയറുന്നതാണ് നല്ലത്
അതിവേഗത്തില്‍ നടക്കുന്നവര്‍ക്ക് ഇടയ്ക്കിടെ വിശ്രമമെടുത്ത് വര്‍ദ്ധിച്ച ശ്വാസഗതി നോര്‍മലാകുന്നതു വരെ വിശ്രമിക്കുക
സിഗ് സാഗ് രീതിയില്‍ മല കയറുന്നതാണ് ഉചിതം
ഇടയ്ക്ക് വിശ്രമിച്ച് കിതപ്പകറ്റാം., കിതപ്പു മാറുന്നതിന് മുമ്പായി വെള്ളം കുടിക്കരുത്
കയറുന്ന വഴിയിലൂടെ തന്നെ തിരിച്ചിറങ്ങാനും ശ്രമിക്കാം.
അതുപോലെ പ്രധാന ലൈറ്റ് വെയ്റ്റായ ബാക്ക് പായ്ക്ക് ഉപയോഗിക്കുക
ബാഗിന് സപ്പോര്‍ട്ടിംഗ് സ്ട്രാപ്പും ക്രമീകരിക്കാവുന്ന ബെല്‍റ്റുകളും ഉണ്ടായിരിക്കുന്നത് ശരീരത്തിന് സ്‌ട്രെയിന്‍ കുറയ്ക്കും
ബാഗില്‍ എമര്‍ജന്‍സി മെഡിക്കല്‍ ബോക്‌സ്, ടോര്‍ച്ച്, ഹെഡ് ലൈറ്റ്, ബിസ്‌ക്കറ്റ്, നട്‌സ്, ഒആര്‍എസ് എന്നിവ ബാഗില്‍ കരുതിയിരിക്കണം.
ഒന്നോ രണ്ടോ ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര ആണെങ്കില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള പവര്‍ബാങ്ക് കരുതണം.
ട്രക്കിംഗിന് പോകുമ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് പ്രത്യേകം ശ്രദ്ധ നല്‍കണം
ഇടയ്ക്കിടയ്ക്ക് ചെറിയ അളവില്‍ വെള്ളം കുടിച്ച് തളര്‍ച്ചയും ദാഹവും അകറ്റാം
ട്രക്കിംഗിനായി ഒരു ഗൈഡിനെ ഒപ്പം കൂട്ടുന്നത് അപകടങ്ങളില്‍ അകപ്പെടാതിരിക്കാന്‍ സഹായിക്കും
കാടിന്റെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയില്‍ വേണം യാത്രകള്‍
കടും വര്‍ണ്ണങ്ങളിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക. ഇളം നിറത്തിലുള്ള കാടിന് ഇണങ്ങുന്ന തരം വസ്ത്രങ്ങള്‍ ഉപയോഗിക്കാം
യാത്രകള്‍ക്കായി ഷൂസ് ധരിക്കുന്നതാണ് നല്ലത്
മല കയറുന്നതിന് മുമ്പായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഉപേക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ച്ചയായി മല കയറാന്‍ ശാരീരികമായി ബുദ്ധിമുട്ടുണ്ടാകും. അതിനാല്‍ തന്നെ ശരീരത്തെ ആദ്യം കൃത്യമായ രീതിയില്‍ പരിപാലിച്ച ശേഷം മാത്രമേ മലയോ കുന്നുകളോ കയറാന്‍ പാടുള്ളൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here