ചുമയാണോ വില്ലന്‍? മഞ്ഞള്‍ ചേര്‍ത്ത തുളസി വെള്ളം വെറുംവയറ്റില്‍ കുടിച്ചുനോക്കൂ

ആരോഗ്യത്തിനു സഹായിക്കുന്ന നാട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. മഞ്ഞളും തുളസിയുമെല്ലാം ഇതില്‍ പെടുന്നവയാണ്.മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളേയും തടയാന്‍ സഹായിക്കുന്ന ഒന്നാണ്.

തുളസിയാകട്ടെ, പല ആയുര്‍വേദ മരുന്നുകളിലേയും പ്രധാന ചേരുവയും. ഇവ രണ്ടു ചേരുമ്പോള്‍ ഗുണങ്ങള്‍ പലതാണ്. രാവിലെ വെറുംവയറ്റില്‍ തുളസിയും മഞ്ഞളും ചേര്‍ത്ത വെള്ളം കുടിച്ചു നോക്കൂ, പ്രയോജനങ്ങള്‍ നിരവധിയാണ്.

ചുമയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. കൃത്രിമമരുന്നുകള്‍ക്കു പകരം ഉപയോഗിയ്ക്കാവുന്നവ.

ആസ്തമ പരിഹരിയ്ക്കാന്‍ തുളസിവെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

കിഡ്നിയിലെ വിഷാംശം നീക്കം ചെയ്ത് കിഡ്നിയോരോഗ്യം സംരക്ഷിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

സ്ട്രെസ് സംബന്ധമായ തലവേദനകള്‍ മാറാനുള്ള ഒരു സ്വാഭാവിക വഴിയാണിത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News