ചേനക്കറി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ തൊട്ടാല്‍ ചൊറിയുന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ ചേനക്കറി എന്ന ആഗ്രഹം നമ്മള്‍ ഉപേക്ഷിക്കും. എന്നാല്‍ പുളിവെള്ളത്തില്‍ കഴുകി കറിവെച്ചാല്‍ ചേന ചൊറിയുകയില്ല.
നല്ല കിടിലന്‍ രുചിയില്‍ ചേന കറിവയ്ക്കുന്നത് എങ്ങനെ എന്ന് നോക്കാം
ചേരുവകള്‍
ചേന – 300 ഗ്രാം
വെളുത്തുള്ളി അരിഞ്ഞത് – 3 എണ്ണം
സവാള – 2 എണ്ണം
പച്ചമുളക് അരിഞ്ഞത് – 3 എണ്ണം
ഇഞ്ചി അരിഞ്ഞത് – 1 ടീസ്പുണ്‍
തക്കാളി – 1 എണ്ണം
കാശ്മീരി മുളകുപൊടി – 1 ടീസ്പുണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പുണ്‍
മല്ലിപ്പൊടി – 2 ടീസ്പുണ്‍
ഗരംമസാലപ്പൊടി – ½ ടീസ്പുണ്‍
കുരുമുളകുപൊടി – ½ ടീസ്പുണ്‍
കടുക് – 1 ടീസ്പുണ്‍
പെരുംജീരകം – ½ ടീസ്പുണ്‍
ജീരകം – ½ ടീസ്പുണ്‍
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചതുര കഷ്ണങ്ങളാക്കി മുറിച്ച ചേന വെള്ളവും പച്ചമുളകും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിച്ചെടുക്കുക.
ചൂടായ വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച ശേഷം ജീരകം, പെരുഞ്ചീരകം, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്ത് നല്ലത്‌പോലെ വഴറ്റി മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ച ശേഷം തക്കാളി കൂട്ടിച്ചേര്‍ത്ത് വഴറ്റുക.
ചേന വേവിച്ച വെള്ളം മസാല കൂട്ടിലേക്ക് ചേര്‍ത്തശേഷം ഒരു തവി വേവിച്ച ചേന കൂടി ചേര്‍ത്ത് നല്ലതുപോലെ ഉടച്ച് എടുക്കാം.
കറി തിളയ്ക്കുന്ന സമയത്ത് വേവിച്ച ചേന ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. തീ ഓഫ് ചെയ്തശേഷം അല്‍പം കറിവേപ്പിലയും ഒരു സ്പൂണ്‍ പച്ച വെളിച്ചെണ്ണയും ചേര്‍ക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here