നല്ല ഇടതൂര്‍ന്ന മുടിക്ക് ചില പൊടിക്കൈകള്‍

എല്ലാവരുടെയും ആഗ്രമമാണ് നല്ല കറുത്ത ഇടതൂര്‍ന്ന മുടികള്‍. എന്നാല്‍ നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ചെറിയ പ്രായത്തില്‍ തന്നെ മുടികള്‍ നരയ്ക്കുന്നതും മുടികൊ‍ഴിച്ചിലും. എന്നാല്‍ ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ മുടിയുടെ ആരോഗ്യം  നിലനിര്‍ത്താന്‍ ക‍ഴിയും.

മുടി പരിചരിക്കുമ്പോള്‍

  1. മുടിയില്‍ എണ്ണ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക
  2. മുടി നനയുമ്പോള്‍ ഇലാസ്തികത കൂടുന്നതിനാല്‍ ചീകുമ്പോള്‍ കൂടുതല്‍ വലിയുവാനും പൊട്ടിപ്പോകാനുമുള്ള സാധ്യത ഏറുന്നു
  3. വേഗത്തില്‍ ബ്രഷ് ചെയ്യുന്നത് മുടിക്ക് ദോഷം ചെയ്യും. അകന്ന പല്ലുകളുള്ള ചീപ്പുകൊണ്ട് വളരെ സാവധാനം ബ്രഷ് ചെയ്യണം.
  4. ഓയില്‍ മസാജിംഗ് തലയോട്ടിയിലെ രക്തയോട്ടം ത്വരിതപ്പെടുത്തുന്നു
  5. ഹെന്ന ഒരു നല്ല കണ്ടീഷണറാണ്
  6. പ്രോട്ടീനുകളും മിനറലുകളും അടങ്ങിയ ഭക്ഷണം (മുട്ട, പാല്‍, മുരിങ്ങാക്കായ്, കടല, സോയാബീന്‍) മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.
  7. ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നതിനു മുമ്പ് വെളിച്ചെണ്ണ തലയില്‍ നന്നായി തേച്ച് പിടിപ്പിക്കണം.
  8. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി തലയോട്ടിയില്‍ വിരല്‍ത്തുമ്പുകള്‍ കൊണ്ട് 10 മിനിട്ട് മസാജ് ചെയ്യുക. തലയോട്ടിയില്‍ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ ഇത് നല്ലതാണ്.
  9. രാത്രി ഉറങ്ങുന്നതിന് മുമ്പ് മൃദുവായ തുണി കൊണ്ട് തല പൊതിഞ്ഞ് കെട്ടുക.
  10. ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയതിനു ശേഷം നാലു കപ്പ് ചെറു ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മുടി കഴുകുക. മുടിക്ക് തിളക്കവും ഭംഗിയും കിട്ടാന്‍ ഇത് സഹായിക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News