നല്ല പഞ്ഞിപോലത്തെ ചപ്പാത്തി വേണോ? ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കൂ

നമ്മള്‍ ചപ്പാത്തി എപ്പോള്‍ വീട്ടില്‍ ഉണ്ടാക്കിയാലും കുറച്ചു കട്ടി കൂടിപ്പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത്തരത്തില്‍ കട്ടിയുള്ള ചപ്പാത്തി കഴിച്ച് മടുത്തവര്‍ താഴെ പറയുന്ന ട്രിക്കുകള്‍ ഒന്ന് പരീക്ഷിച്ചാല്‍ മാത്രം മതി.

1. ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കുന്നതിന് മുമ്പായി പൊടിയില്‍ എണ്ണയും ഉപ്പും ചേര്‍ക്കുക.

2. മാവ് കുഴയ്ക്കുന്നതിന് പച്ചവെള്ളം ഉപയോഗിക്കുന്നതിന് പകരം ചെറിയ ചൂട് വെള്ളം ഉപയോഗിക്കുക.

3. ചപ്പാത്തിക്കുള്ള മാവ് കുഴച്ചശേഷം 15 മിനിറ്റോളം കാത്തിരിക്കുക

4. 15 മിനിറ്റിന് ശേഷം ഒരു മിനിറ്റോളം മാവ് ഒന്നുകൂടി കുഴയ്ക്കുക.

5. ചപ്പാത്തി എപ്പോഴും മീഡിയം ഫ്ളെയിമില്‍ പാകം ചെയ്തെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News