ഉള്ളിക്കറിയിലെ സവാള പെട്ടന്ന് വെന്തുകിട്ടാന്‍ ഒരു ഈസി ടിപ്‌സ്

ഉള്ളിക്കറി ഇഷ്ടമില്ലാത്തവരായി ഒരുമില്ല. എന്നാല്‍ അരിഞ്ഞ സവാള നന്നായി വഴറ്റാനായി കുറേ നേരം തീയില്‍വെച്ച് ഇളക്കുന്ന കാര്യം ഓര്‍ക്കുമ്പോഴേ നമുക്ക് മടിയും ദേഷ്യവുമൊക്കെ വരും. എന്നാല്‍ അത്തരത്തില്‍ കുറേനേരം സവാള വഴറ്റുന്നത് ഇഷ്ടമില്ലാത്തവര്‍ക്കായി ഒരു ഈസി ടിപ്‌സ് പറഞ്ഞുതരാം.

സവാള പെട്ടന്ന് വേവാന്‍ അല്‍പ്പം സവാളയില്‍ അല്‍പം സോഡാപ്പൊടി ചേര്‍ത്താല്‍ മതി. ഒരുനുള്ള് സോഡാപ്പൊടിയിട്ട് സവാള വഴറ്റിയാല്‍ സവാള പെട്ടന്ന് വേവുകയും ബ്രൗണ്‍ നിറത്തില്‍ ആകുകയും ചെയ്യും. നല്ല കിടിലന്‍ രുചിയില്‍ ഉള്ളിക്കറി വയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

സവാള

ഇഞ്ചി: ഒരു ചെറിയ കഷണം

പച്ചമുളക്: 2

തക്കാളി – 2

കറിവേപ്പില

മുളകുപൊടി: 1.5 ടീസ്പൂണ്‍

മല്ലിപൊടി: 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍ ഉപ്പ്

സോഡാപ്പൊടി : ഒരുനുള്ള്

വെളിച്ചെണ്ണ -4 ടേബിള്‍ സ്പൂണ്‍

വെള്ളം: 2 കപ്പ്

ഉള്ളിക്കറി തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.

ശേഷം അരിഞ്ഞ ഉള്ളിയും തക്കാളിയും ചേര്‍ത്ത് സോഡാപ്പൊടിയും ചേര്‍ത്ത് സ്വര്‍ണ്ണനിറമാകുന്നതുവരെ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക

മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക

ഇനി പാനില്‍ 2 ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇടുക. ഇത് പൊട്ടിയതിന് ശേഷം ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി കറിയില്‍ ചേര്‍ക്കുക നന്നായി മിക്‌സ് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News