എണ്ണമയമുള്ള ചർമ്മം കൊണ്ട് വലയുകയാണോ നിങ്ങൾ? എങ്കിൽ ഇതാ ചില പോംവഴികൾ

എണ്ണമയമുള്ള ചർമ്മം കൊണ്ട് ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. കാലാവസ്ഥയിലെ മാറ്റവും ഹോർമോൺ വ്യതിയാനവുമൊക്കെയാകാം ഇതിന് പിന്നിലെ കാരണം. സെബാസിയസ് ഗ്രന്ഥികൾ അധിക സെബം ഉൽപ്പാദിപ്പിക്കുന്നതാണ് എണ്ണമയമുള്ള ചർമ്മത്തിന് കാരണമാവുന്നു . എണ്ണമയമുള്ള ചർമ്മത്തിൽ നിന്ന് രക്ഷനേടാൻ ഇതാ ചില പോംവഴികൾ.

Also read:പൃഥ്വിരാജിന്റെ അടുത്ത പാൻ ഇന്ത്യൻ സിനിമ, ‘വേലുത്തമ്പി ദളവ’, ചിത്രത്തിൽ മൂന്ന് ഗെറ്റപ്പ്, ഇംഗ്ലീഷിലും ഇറങ്ങും: വിജി തമ്പി

മുഖം കഴുകാം

എണ്ണമയമുള്ള ചർമ്മമുള്ളവർ ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതാണ്. അമിതമായി എണ്ണമയം ഉള്ളതായി തോന്നുമ്പോൾ വീര്യം കുറഞ്ഞ സോപ്പോ ഫേസ് വാഷോ ഉപയോഗിച്ച് മുഖം കഴുകാം. ദിവസത്തിൽ രണ്ടു തവണയെങ്കിലും മുഖം കഴുകാൻ മറക്കരുത്.

വെള്ളം

ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിലെ സെബം, എണ്ണ എന്നിവയുടെ ഉത്പാദനം കുറയ്ക്കാൻ സഹായക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താൻ ദിവസവും 8–9 ഗ്ലാസ് വരെ വെള്ളം കുടിക്കാം.

Also read:കൊല്ലത്ത് മതിൽ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

സ്ക്രബ് 

ചർമ്മം അമിതമായി എണ്ണ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് സ്ക്രബ് ചെയ്യുന്നത്. നിർജ്ജീവ ചർമ്മവും അഴുക്കും അകറ്റാൻ ഇത് സഹായിക്കും.

മോയ്സ്ചറൈസർ

എണ്ണമയമാണെന്നുകരു‌തി മോയ്സ്ചറൈസർ വേണ്ടെന്നുവയ്ക്കരുത്. ഓയിലി സ്കിൻ ഉള്ലവർക്കായി തയ്യറാക്കിയ മോയ്സ്ചറൈസർ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കണം. ഇത് അധിക എണ്ണം നീക്കം ചെയ്യാൻ സഹായിക്കും. സൺസ്ക്രീൻ ഉപയോഗിക്കാനും മറക്കരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News