നല്ല പഞ്ഞിപോലുള്ള ചപ്പാത്തി വേണോ? മാവ് കുഴയ്ക്കുമ്പോള്‍ വെള്ളം ഇങ്ങനെ ചേര്‍ത്തുനോക്കൂ

പഞ്ഞിപോലെ സോഫ്റ്റായ ചപ്പാത്തിയാണ് നമുക്കെല്ലാവര്‍ക്കും ഇഷ്ടം. ചപ്പാത്തിക്ക് കുഴയ്ക്കുമ്പോള്‍ അല്‍പ്പം നെയ്യ് ചേര്‍ത്ത് ചൂടുവെള്ളത്തില്‍ കുഴച്ചാല്‍ നല്ല മൃദുവായിരിക്കും.

ചേരുവകള്‍

ഗോതമ്പുപൊടി – 2 കപ്പ്

നെയ്യ് – 2 ടീസ്പൂണ്‍

ചൂടുള്ള വെള്ളം – പാകത്തിന്

ഉപ്പ് – പാകത്തിന്

പഴം – ഒരെണ്ണം

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ഗോതമ്പുപൊടി, ഉപ്പ്, നെയ്യ് എന്നിവ ചേര്‍ത്ത് ഒന്ന് കൈവച്ച് നന്നായി തിരുമ്മിയെടുക്കാം

ശേഷം പാകത്തിന് വെള്ളവും ഒരു പഴവും ചേര്‍ത്ത് കുഴച്ചു മാറ്റിവയ്ക്കാം

കുറച്ച് മാവെടുത്തു ഉരുളകളാക്കി പരത്തി ചപ്പാത്തി ചുട്ടെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News