ചുടുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി, ചപ്പാത്തി നല്ല സോഫ്റ്റായിരിക്കും

സോഫ്റ്റായ ചപ്പാത്തി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. മാവ് കുഴയ്ക്കുമ്പോള്‍ മാത്രമല്ല, ചുടുംബോഴും ഒന്ന് ശ്രദ്ധിച്ചാല്‍ മതി നല്ല സോഫ്റ്റ് ചപ്പാത്തി കിട്ടും.

ചപ്പാത്തി എപ്പോഴും മീഡിയം ഫ്ളെയിമില്‍ പാകം ചെയ്തെടുത്താല്‍ നല്ല സോഫ്റ്റ് ചപ്പാത്തി ലഭിക്കും. രാത്രിയില്‍ ഡിന്നറിനായി നല്ല മൃദുവായ ചപ്പാത്തിയുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകള്‍

ഗോതമ്പുപൊടി – 2 കപ്പ്

നെയ്യ് – 2 ടീസ്പൂണ്‍

ഇളം ചൂടുള്ള വെള്ളം – പാകത്തിന്

ഉപ്പ് – പാകത്തിന്

പഴം – ഒരെണ്ണം

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ഗോതമ്പുപൊടി, ഉപ്പ്, നെയ്യ് എന്നിവ ചേര്‍ത്ത് ഒന്ന് കൈവച്ച് നന്നായി തിരുമ്മിയെടുക്കാം, ശേഷം പാകത്തിന് വെള്ളവും ഒരു പഴവും ചേര്‍ത്ത് കുഴച്ചു മാറ്റിവയ്ക്കാം. കുറച്ച് മാവെടുത്തു ഉരുളകളാക്കി പരത്തി ചപ്പാത്തി ചുട്ടെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News