ദോശമാവ് പെട്ടന്ന് പുളിക്കുന്നതാണോ പ്രശ്‌നം ? ഈ എളുപ്പവഴി ഒന്ന് പരീക്ഷിച്ചുനോക്കൂ, നല്ല കിടിലന്‍ ദോശമാവ് റെഡി

Dosa

പാചകം ചെയ്യുന്നവര്‍  നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് ബ്രേക്ക്ഫാസ്റ്റിനൊരുക്കുന്ന ദോശമാവ് പുളിച്ചിരിക്കുന്നത്. പുളിയുള്ള ദോശ പലപ്പോഴും പലര്‍ക്കും ഇഷ്ടമാകാറുമില്ല. എന്നാല്‍ ദോശമാവ് പുളിക്കാതിരിക്കാനുള്ള കുറച്ച് ടിപ്‌സുകളാണ് ചുവടെ,

ദോശമാവ് ഒഴിച്ചുവെയ്ക്കുന്ന പാത്രത്തില്‍ വെള്ളം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം.

ദോശമാവില്‍ പഞ്ചസാര ചേര്‍ത്താല്‍ അമിതപുളി ഇല്ലാതാക്കാം.

ദോശമാവ് നല്ലതുപോലെ പുളിച്ചിരിക്കുകയാണെങ്കില്‍ അതിലേക്ക് അല്‍പം അരിമാവ് കൂടി ചേര്‍ക്കാം. എന്നിട്ട് അരമണിക്കൂര്‍ മാറ്റി വെയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ മാവിന്റെ പുളി കുറയും.

പുളിച്ച ദോശയാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ അത് ഒരു മസാലദോശയാക്കി മാറ്റാം.

ദോശമാവ് ഒരിക്കലും ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കാന്‍ പാടില്ല. കാരണം ഉയര്‍ന്ന ഊഷ്മാവിലാണ് മാവ് പെട്ടന്ന് പുളിക്കുന്നത്.

ദോശമാവ് ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കാം.

ദോശമാവില്‍ ഉഴുന്നും ഉലുവയും ചേര്‍ക്കും. ഇവ രണ്ടും അധികമായാല്‍ ദോശമാവ് പെട്ടന്ന് പുളിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News