ഒരു മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് എട്ട് മണിക്കൂർ ഉറക്കം അത്യാവശ്യമാണ്. ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും പ്രധാന പങ്കുവഹിക്കുന്ന ഘടകം കൂടിയാണ് ഉറക്കം. മതിയായ ഉറക്കം ലഭിച്ചിട്ടില്ലെങ്കിൽ അത് ആ ദിവസത്തെ തന്നെ ബാധിക്കും. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ സ്വകാര്യ ജീവിതത്തിലും പൊതുജീവിതത്തിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയില്ല. മതിയായി ഉറക്കം ലഭിക്കാൻ നമുക്ക് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
Also read:ആപ്പിള്‍ vs സാംസങ്; ഗാലക്സി എസ് 24 സീരീസിന്റെ പുതിയ മാറ്റങ്ങള്‍ എന്തൊക്കെ ?
1ഉറങ്ങാൻ കിടക്കുന്നതിന് 2 മണിക്കൂർ മുൻപ് മുതൽ അടുത്ത പ്രഭാതം വരെ പുകവലി ഒഴിവാക്കുക. പുകവലി പൂർണമായും ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
2 ലഘുവായ ഭക്ഷണം കഴിക്കാൻ രാത്രി ശ്രദ്ധിക്കുക, വൈകുന്നേരം 5 മണിക്ക് ശേഷം വ്യായാമം ഒഴിവാക്കുക.
3 ഉറക്കം ഏഴുന്നേൽക്കാൻ ഒരു നിശ്ചിത സമയം സെറ്റ് ചെയ്യുക (വാരാന്ത്യങ്ങളിൽ പോലും ഒരേ സമയം പാലിക്കുക).
4 ഉച്ചകഴിഞ്ഞ് 2 മണിക്ക് ശേഷം കഫീൻ പാനീയങ്ങൾ കഴിക്കാതിരിക്കുക.
5 ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുന്നേ ലൈറ്റുകൾ ഡിമ്മാക്കുക.
6 ടി വി കാണുക, കമ്പ്യൂട്ടറിൽ ജോലി ചെയ്യുക അല്ലെങ്കിൽ പുസ്തകം വായിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കഴിവതും ഒഴിവാക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here