മുട്ടയുണ്ടോ വീട്ടില്‍? പുരികത്തിന്റെ കട്ടി കൂട്ടണമെങ്കില്‍ മുട്ട ഇങ്ങനെ ഉപയോഗിക്കൂ

കട്ടിയുള്ള പുരികം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ചിലര്‍ക്കുള്ളതാകട്ടെ ഒട്ടും കട്ടിയില്ലാത്ത പുരികങ്ങളായിരിക്കും. ചില മാര്‍ഗ്ഗങ്ങളിലൂടെ പുരികങ്ങളുടെ കട്ടി കൂട്ടാം. നിങ്ങളുടെ പുരികങ്ങള്‍ എളുപ്പത്തില്‍ വളരാന്‍ ചില ലളിതമായ പൊടിക്കൈകള്‍ ചുവടെ കൊടുക്കുന്നു.

മുട്ടയുടെ വെള്ള നന്നായി അടിച്ച് ഇത് ഏകദേശം 20 മിനിറ്റ് നേരം പുരികങ്ങളില്‍ പുരട്ടി വയ്ക്കുക. അതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കാം. പുരികം വളരാന്‍ സഹായിക്കുന്ന മികച്ച ഒരു വീട്ടുവൈദ്യമാണിത്.

വെളിച്ചെണ്ണയില്‍ കറ്റാര്‍ വാഴ ചേര്‍ത്ത് പുരികത്തില്‍ പുരട്ടുന്നത് കൊഴിയുന്നത് തടയാനും രോമം കട്ടിയോടെ വളരാനും സഹായിക്കും. പുരികത്തിന്റെ ചുറ്റുമുള്ള ഭാഗങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്താനും രോമ വളര്‍ച്ച മെച്ചപ്പെടുത്താനും പെട്രോളിയം ജെല്ലി ദിവസത്തില്‍ രണ്ടോ മൂന്നോ തവണ പുരട്ടുന്നത് നല്ലതാണ്.

പുരികങ്ങള്‍ക്ക് കട്ടി കൂട്ടാന്‍ ഓയില്‍ മസാജ് നല്ലതാണ്. ആവണക്കെണ്ണ, ഒലിവ് എണ്ണ, വെളിച്ചെണ്ണ അല്ലെങ്കില്‍ ബദാം എണ്ണ – ഇവയില്‍ ഏതെങ്കിലും എണ്ണ ഉപയോഗിച്ച് പതിവായി പുരികം മസാജ് ചെയ്യുന്നത് പുരികത്തിന്റെ കട്ടി കൂടും.

പുരികങ്ങള്‍ക്ക് കട്ടി കൂട്ടാനും സവാള നീര് ഉപയോഗിക്കാം. സവാള അരച്ച് അതിന്റെ നീരെടുത്ത് പുരികത്തില്‍ പുരട്ടി ഉണങ്ങിയ ശേഷം കഴുകി വൃത്തിയാക്കാം. ഇവയെല്ലാം പരീക്ഷിച്ച് നോക്കുകയാണെങ്കില്‍ പുരികത്തിന്റെ കട്ടി കൂടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News