കാലുകള്‍ മനോഹരമായി തിളങ്ങാന്‍ വിനാഗിരിയും വെളിച്ചെണ്ണയും കൊണ്ടൊരു എളുപ്പവിദ്യ പരീക്ഷിച്ചാലോ ? നല്ല തിളക്കമുള്ള കാലുകള്‍ പലരുടേയും ആഗ്രഹമാണ്. അതിനായി ഇന് പാര്‍ലറുകളില്‍ പോവുകയോ വില കൂടിയ ക്രീമുകള്‍ ഉപയോഗിക്കുകയോ വേണ്ട. പകരം, വീട്ടില്‍വെച്ചുതന്നെ നമുക്ക് നമ്മുടെ കാലുകള്‍ മനോഹരമാക്കാം.
കാല്‍ കപ്പ് ബ്രൗണ്‍ ഷുഗറും അഞ്ചു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ഒരു ബൗളിലെടുത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ഇതില്‍ ഏതാനു തുള്ളി പെപ്പര്‍മിന്റു ഓയിലോ ടീട്രീഓയിലോ ചേര്‍ക്കുക. ഇത് കാലില്‍ തേച്ച് പിടിപ്പിച്ചതിനു ശേഷം നന്നായി വട്ടത്തില്‍ തിരുമ്മുക. പത്തു മിനിറ്റോളം ഇങ്ങനെ ചെയ്യണം.
തുടര്‍ന്ന് ഇളം ചൂടുവെള്ളത്തില്‍ കാലു കഴുകുക. പിന്നീട് തണുത്ത വെള്ളത്തിലും കഴുകാം. ഇത് ആഴ്ചയില്‍ മൂന്നു നാലു പ്രാവശ്യം ചെയ്യുക. വെളിച്ചെണ്ണ ചര്‍മ്മത്തിന് ആവശ്യമായ ഫാറ്റി ആസിഡുകള്‍ നല്‍കി ചര്‍മ്മം വരളാതെ സംരക്ഷിക്കുന്നു.
Also Read : വാട്‌സ്ആപ് പ്രേമികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; നിങ്ങള്‍ക്കായിതാ ഒരു കിടിലന്‍ അപ്‌ഡേഷന്‍
കൂടാതെ വിനാഗിരിയും ലിസ്ട്രീനും കാലുകളെ വൃത്തിയാക്കി സംരക്ഷിക്കും. ഒരു ബെയ്‌സിനിലേക്ക് വിനാഗിരിയും ലിസ്ട്രീനും ഒഴിക്കുക. എന്നിട്ട് ചൂടുവെള്ളം ഒഴിക്കണം. കാലു പൂര്‍ണ്ണമായി മുങ്ങിയിരിക്കത്തക്കവണ്ണം ചൂടുവെള്ളം ഒഴിക്കണം. അരമണിക്കൂറോളം കാലു കുതിര്‍ത്തു വെക്കുക. പിന്നീട് പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിച്ച് കാലു ഉരച്ച് വൃത്തിയാക്കുക.
പിന്നീട് ശുദ്ധജലം കൊണ്ടു കഴുകി വൃത്തിയാക്കുക. വിനാഗിരി ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് സംരക്ഷിക്കുന്നു. മൃതകോശങ്ങള്‍ മാറ്റി ചര്‍മ്മം മൃദുലവും കോമളവുമാക്കുന്നു. ലിസ്ട്രീന്‍ ഒരു അണുനാശക ഔഷധമാണ്. അത് വരള്‍ച്ച മൂലം കാലിനുണ്ടാകുന്ന ചൊറിച്ചില്‍ മാറ്റാന്‍ സഹായിക്കുന്നു. അത് മുടങ്ങാതെ കൃത്യമായി ചെയ്യണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here