നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് തണുപ്പില്ലെങ്കില്‍ കൂടി രാവിലെ എഴുനേല്‍ക്കുമ്പോഴുള്ള തുമ്മല്‍. എത്രയൊക്കെ മരുന്ന് കഴിച്ചാലും പലരിലും രാവിലെുള്ള തുമ്മല്‍ പൂര്‍ണമായും മാറില്ല. പലരും തുമ്മല്‍ മാറാനായി പല ഒറ്റമൂലികളും പരീക്ഷിക്കാറുണ്ട്. എന്നൊല്‍ അവയൊന്നും തന്നെ പൂര്‍ണമായ ഫലം നല്‍കാറില്ല എന്നതാണ് വാസ്തവം.
രാവിലെയുള്ള തുമ്മല്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഒറ്റമൂലികള്‍ പരിചയപ്പെടാം.
തുമ്മല്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് തേന്‍. തേനില്‍ ഡക്‌സ്‌ട്രോമിത്തോഫന്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുമ, തുമ്മല്‍, ജലദോഷം എന്നിവ അകറ്റാന്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍ തേനില്‍ അല്‍പം നാരങ്ങനീര് ചേര്‍ത്ത് കഴിക്കുന്നത് തുമ്മല്‍ ശമിക്കാന്‍ സഹായിക്കും. ഇഞ്ചിയും തുമ്മലിന് നല്ലതാണ്. ആദ്യം ഇഞ്ചി നന്നായി കഴുകിയ ശേഷം ചെറുചൂടുവെള്ളത്തിലിട്ട് വയ്ക്കുക. വെള്ളത്തിലിട്ട് അരമണിക്കൂര്‍ കഴിഞ്ഞ് കുടിക്കുക. ഇഞ്ചിയില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നതും തുമ്മല്‍ അകറ്റാന്‍ വളരെ നല്ലതാണ്.
Also Read : കഷ്ടപ്പെട്ട് കുഴയ്ക്കാന്‍ നില്‍ക്കേണ്ട, ബ്രേക്ക്ഫാസ്റ്റിന് നല്ല ക്രിസ്പി പൂരി ഇനി ഇങ്ങനെ ഉണ്ടാക്കാം
ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തില്‍ ഒഴിച്ചശേഷം ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് ചെറുചൂടോടെ രാത്രി ഭക്ഷണത്തിനുശേഷം കഴിക്കുക. തുമ്മല്‍ കുറയാന്‍ ഇത് കാരണമാകും. ഏലയ്ക്കാപ്പൊടി തേനില്‍ ചാലിച്ച് കഴിക്കുന്നത് ചുമ, ജലദോഷം എന്നിവ അകറ്റാന്‍ സഹായിക്കും. ഏലയ്ക്ക വെറുതെയോ ചായയിലോ ചേര്‍ത്ത് കഴിക്കുന്നത് തുമ്മല്‍ അകറ്റാന്‍ നല്ലതാണ്.
രണ്ട് സ്പൂണ്‍ പുതിനയിലയുടെ നീരും ഒരു നുള്ള് കുരുമുളകും അല്‍പം തേനും ചേര്‍ത്ത് കഴിച്ചാല്‍ തുമ്മല്‍ കുറയ്ക്കാനാകും. കൂടാതെ ചതച്ച തുളസിയിലയും കുരുമുളകുപൊടിയും ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത്, തിളപ്പിച്ച് നേര്‍ പകുതിയാക്കി കഴിച്ചാല്‍ ജലദോഷം, ചുമ, എന്നിവ ശമിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here