പല്ലിലെ കറയാണോ പ്രശ്‌നം? മുറുക്കാനും പാൻ മസാലകളും ഉണ്ടാക്കിയ പല്ലിലെ കറ കളയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടികൈകൾ

പല കാരണങ്ങൾ കൊണ്ടും പല്ലുകളിൽ കറ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ജീവിത ശൈലിയിലെ മാറ്റങ്ങൾ ഇതിനു പ്രധാന കാരണമാണ്. പുകവലി, പാന്‍പരാഗ്, മുറുക്കുന്ന ശീലം എന്നിവ ഉള്ളവരിൽ ആണ് കൂടുതലായും പല്ലിൽ കറ ഉണ്ടാകുന്നത്. കൂടാതെ അമിതമായി ചായ കുടിക്കുന്നവർ, പല്ല് നല്ലപോലെ വൃത്തിയായി ബ്രഷ് ചെയ്യാത്തവർ, എന്നിവരിലും നിറം മങ്ങിയ പല്ലുകൾ ഉണ്ടാകാനിടയുണ്ട്.

പല്ലില്‍ കറപിടിക്കാതിരിക്കാന്‍ ആഹാരകാര്യത്തില്‍ കുറച്ച് ശ്രദ്ധ കൊടുക്കുക എന്നതാണ്. പ്രധാനമായും സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിക്കുന്നത് കുറയ്ക്കുക. അതുപോല, ചായ, കാപ്പി, സോഡ, ജ്യൂസ് എന്നിവയുടെ ഉപയോഗവും കുറക്കുക. ഇവ കഴിച്ച് കഴിഞ്ഞാല്‍ വായ കഴുകാനും മറക്കരുത്. ഇത്തരം പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന അസിഡ് സ്വഭാവം പല്ലിന്റെ നിറം വേഗത്തില്‍ മാറ്റുന്നു.

രണ്ട് നേരം കൃത്യമായി പല്ല് തേക്കുന്നവരില്‍ പല്ലില്‍ മഞ്ഞപ്പ്, അതുപോലെ, കറപിടിക്കുന്ന പ്രശ്‌നം എന്നിവ കുറവായിരിക്കും. പുകവലിക്കുന്ന ശീലം ഉള്ളവർ കൃത്യമായ രീതിയില്‍ ക്ലീന്‍ ചെയ്യേണ്ടതുണ്ട്.

പല്ല് നല്ല രീതിയിൽ തേച്ചില്ലെങ്കില്‍ കറപിടിക്കും. അതിനാല്‍ കൃത്യമായ രീതിയില്‍ പല്ല് തേക്കാന്‍ ശ്രദ്ധിക്കുക. പല്ലിലെ കറ ഒരുപരിധി വരെ കളയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടികൈകൾ ഉണ്ട്.

ഇതിനായി വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍ ഓയില്‍, എള്ളൈണ്ണ എന്നിവ എടുക്കാവുന്നതാണ്.
ഒന്നോ രണ്ടോ ടീസ്പൂണ്‍ ഓയില്‍ എടുക്കുക. ഇത് വായയില്‍ ഒഴിച്ച് ഇറക്കാതെ കുലുക്കി പല്ലിന്റെ എല്ലാഭാഗത്തേക്കും ആക്കണം. ഇത് വായയില്‍ കുറഞ്ഞത് 20 മിനിറ്റ് പിടിച്ച് വെക്കുക. അതിന് ശേഷം തുപ്പിക്കളഞ്ഞ് പല്ല് തേക്കാവുന്നതാണ്. ഇത് പല്ലിലെ കറകളയാന്‍ മാത്രമല്ല, പല്ലില്‍ കേട് വരാതിരിക്കാനും നല്ല ഹെല്‍ത്തി ആയിട്ടുള്ള പല്ലുകള്‍ നിലനിര്‍ത്താനും സഹായിക്കും.

കൂടാതെ പല്ലിലെ കറ കളയാന്‍ ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്.
പല്ലിലെ കറ കളയുന്നതിനായി ബേക്കിംഗ് സോഡയില്‍ ബ്രഷ് മുക്കി അതുകൊണ്ട് പല്ല് തേക്കണം. ഇത് കറ അകറ്റാന്‍ മാത്രമല്ല, ബാക്ടീരിയ ഇല്ലാതാക്കാനും സഹായിക്കും.

ALSO READ: ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് പൂർത്തിയായി, ഫലം കാത്ത് ചാമ്പ്യൻ അനിത ഷെറോണും
നല്ലപോലെ നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് പല്ലിലെ കറ നീക്കം ചെയ്യാന്‍ സഹായിക്കുമെന്ന് പറയപെടുന്നു . ഇത് വായയിലെ ആസിഡ് ലെവല്‍ ബാലന്‍സ് ചെയ്ത് നിലനിര്‍ത്തുന്നതിനും അതുപോലെ, പല്ലുകളുടെ ഇനാമല്‍ പ്രൊട്ടക്ട് ചെയ്യുന്നതിനും സഹായിക്കും. അതിനാല്‍ തന്നെ ബീല്‍സ്, നല്ല ഇലക്കറികള്‍ എന്നിവ കഴിക്കണം

അതുപോലെ ചെറുനാരങ്ങയും ഉപ്പും ചേര്‍ത്ത് പല്ലിൽ ഉരയ്ക്കുന്നത് കറ നീക്കം ചെയ്യുന്നതിന് സഹായിക്കാറുണ്ട്. അതുപോലെ, ഓറഞ്ച് എന്നിവയുടെ തൊലി ഉപയോഗിച്ച് പല്ല് ഉരച്ച് വൃത്തിയാക്കുന്നതും പല്ലിലെ കറ നീക്കം ചെയ്യുന്നു.പപ്പായ, പൈനാപ്പിള്‍ പോലെയുള്ള പഴങ്ങള്‍ കഴിക്കുന്നതും പല്ലിലെ കറ നീക്കം ചെയ്യുന്നതിന് സഹായിക്കും.

ALSO READ: വീടുവാങ്ങാൻ സ്വർണ ‘ബിസ്ക്കറ്റ്’; ഒന്നിന് വില ഏഴ് ലക്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News