നോ പറഞ്ഞ് റിലാക്‌സ് ചെയ്‌തോളൂ; പഠനത്തിലും ജോലിയിലും മുന്നേറാന്‍ എളുപ്പവഴി

എല്ലാം കാണാപാഠം പഠിക്കുമ്പോഴല്ല, മറിച്ച് എല്ലാം ഒരു കൃത്യനിഷ്ഠതയോടെ പഠിക്കുമ്പോഴാണ് ആ അറിവ് ജീവിതകാലം മുഴുവന്‍ നമ്മുടെ മനസിലുണ്ടാകുക. അത്തരത്തില്‍ പഠിച്ച് മുന്നേറണമെങ്കില്‍ നമുക്ക് ചില പ്ലാനിങ്ങുകളും വ്യക്തമായ ചിട്ടവട്ടങ്ങളുമുണ്ടാകണം. അതില്‍ ഏര്രവും വലുതാണ് സമയം.

Also Read :  തൃഷയും മലയാളത്തിലെ യുവ സംവിധായകനും വിവാഹിതരാകുന്നു? റിപ്പോർട്ടുകൾ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ

പഠനം മികച്ച നിലയില്‍ പൂര്‍ത്തിയാക്കാനും മികച്ച ജോലി സ്വന്തമാക്കാനും ആഗ്രഹിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് സമയത്തിനാണ്. സമയം ശരിയായി വിനിയോഗിച്ചാല്‍ തന്നെ പകുതി വിജയം നമ്മളെ തേടിയെത്തും എന്ന കാര്യത്തില്‍ സംശയമില്ല. പഠനവും ജോലിയുമെല്ലാം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ചുവടെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.

Also Read : ഇന്ത്യയിൽ കാലുകുത്തേണ്ട; കനേഡിയൻ റാപ്പ് ഗായകന്റെ സംഗീത പരിപാടികൾ റദ്ദാക്കി

1. കലണ്ടര്‍ സൂക്ഷിക്കുക

ഓരോ ദിവസത്തിനുമുള്ള പ്രത്യേകതകളും ആ ദിവസത്തിന്റെ സവിശേഷതകളും കലണ്ടറുകളില്‍ കുറിച്ച് വയ്ക്കുക. നമുക്ക് ആരെങ്കിലും കാണാന്‍ പോകണമെങ്കിലോ പരീക്ഷകളും ടെസ്റ്രുകളുമുള്ള ദിവസങ്ങളുമെല്ലാം നമുക്ക് നോട്ട് ചെയ്ത് വയ്ക്കാവുന്നതാണ്.

2. നോ പറയാന്‍ പഠിക്കുക

ക്ലാസ് മുറിയിലെ പഠനത്തിനു ശേഷമുള്ള അമിതമായ പഠനേതര പ്രവര്‍ത്തനങ്ങളോട് നോ പറയാം. പ്രാധാന്യം കുറഞ്ഞ കാര്യങ്ങള്‍ കണ്ടെത്തി നോ പറയാന്‍ കഴിയണം. നമുക്ക് ഏതൊക്കെ പരിപാടികളില്‍ പങ്കെടുക്കണം എന്ന തീരുമാനമാണ് പ്രധാനം.

3. ഏറ്റവും പ്രധാനപ്പെട്ടത് ആദ്യം

ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്, പ്രാധാന്യം കുറഞ്ഞത് എന്നിങ്ങനെ സംഭവങ്ങളെ തരംതിരിക്കണം. പ്രധാന പരീക്ഷയ്ക്കു വേണ്ടി പഠിക്കാനുണ്ടെങ്കില്‍ അത് ആദ്യം ചെയ്തു തീര്‍ക്കുക. അതിനുശേഷം മാത്രം പ്രാധാന്യം കുറഞ്ഞ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക.

4. റിലാക്‌സ് ചെയ്യാന്‍ മറക്കരുത്

എത്ര തിരക്കുകള്‍ക്കിടയിലും സന്തോഷത്തോടെയും സമാധാനത്തോടെയും കുറച്ചു സമയമെങ്കിലും എല്ലാ ദിവസവും ചെലവിടാന്‍ എന്നും കണ്ടെത്തണം. ക്ഷീണിച്ച് അവശ നിലയിലായാല്‍ ഒരു ജോലിയും ഒരു പഠനവും ആത്മസംതൃപ്തിയോടെ ചെയ്യാനാവവില്ല.

5. ഓരോ ജോലിക്കും നിശ്ചിത സമയം

പഠനത്തിനും ഹോബിക്കും പ്രത്യേക സമയം കണ്ടെത്തണം.ഓരോ സമയത്തും പൂര്‍ണമാക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ആ സമയത്തു തന്നെ ചെയ്തു തീര്‍ത്താല്‍ ബാക്കി സമയം ഫലപ്രദമായി ഉപയോഗിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News