രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ ക്ഷീണവും തളര്‍ച്ചയുമാണോ? കാരണമിതാണ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു ദിവസം മുഴുവന്‍ നമ്മള്‍ ഉന്മേഷത്തോടെയും എനര്‍ജെറ്റിക് ആയിട്ടും ഇരിക്കണമെങ്കില്‍ ആ ദിവസം രാവിലെ എഴുന്നേല്‍ക്കുന്നതും സന്തോഷത്തോടെയആയിരിക്കണം. ചില ദിവസങ്ങളില്‍ നമ്മളെല്ലാവരും ഭയങ്കര സന്തോഷത്തോടെയും ഉന്മേഷത്തോടെയും ആണ് എഴുനേല്‍ക്കുന്നതെങ്കില്‍ ചില ദിവസങ്ങളില്‍ അത് തിരിച്ചായിരിക്കും.

ചില ദിവസങ്ങളില്‍ വളരെ തളര്‍ച്ചയോടെ മാത്രമേ നമുക്ക് എഴുനേല്‍ക്കാന്‍ സാധിക്കുകയുള്ളൂ. തളര്‍ച്ചയോടെ രാവിലെ എഴുന്നേല്‍ക്കുന്നതിന്റെ അര്‍ഥം നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാത്തതുകൊണ്ടാണെന്നാണ് ന്യൂട്രീഷനിസ്റ്റ് ലോവ്നീത് ബത്ര പറയുന്നത്.

വിറ്റാമിന്‍ B12 ആണ് ശരീരത്തിലെ ഓക്സിജന്‍ വിതരണത്തിനും എനര്‍ജി ഉത്പാദനത്തിനും വേണ്ടത്. ഇതിന്റെ കുറവും ക്ഷീണത്തിലേക്ക് നയിക്കാം. മെലടോണിന്‍ എന്ന പിഗ്മെന്റാണ് ശരീരത്തിന്റെ സിര്‍ക്കാഡിയന്‍ റിഥം നിയന്ത്രിക്കുന്നത്. ആവശ്യത്തിന് മെലടോണിന്‍ ഉത്പാദിപ്പിക്കപ്പെട്ടില്ലെങ്കില്‍ അത് നമ്മുടെ ഉറക്കത്തെ സാരമായി ബാധിക്കും.

ആവശ്യത്തിന് അയണ്‍ ലഭിച്ചില്ലെങ്കില്‍ കോശങ്ങള്‍ക്ക് വേണ്ട ഓക്സിജന്‍ ലഭിക്കാതെവരികയും അത് ശരീരത്തിന് ക്ഷീണമുണ്ടാക്കുകയും ചെയ്യും. ഇത് മാറ്റിയെടുക്കാന്‍ ശ്രദ്ധിക്കേണ്ട ഏതാനും സംഗതികളെപ്പറ്റിയും ന്യൂട്രീഷനിസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പറയുന്നുണ്ട്.

ശരീരത്തില്‍ മെലടോണിന്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കാന്‍ ശ്രമിക്കണം. വിറ്റാമിന്‍ ഡിയാണ് എനര്‍ജി ഉത്പാദിപ്പിക്കുന്ന മൈറ്റോകോന്‍ഡ്രിയയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നത്. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും കൂടുതലായി കഴിക്കണം.

അതിനാല്‍ പിസ്ത, മുന്തിരി, തക്കാളി മുതലായ സ്വാഭാവിക ഭക്ഷണങ്ങള്‍ കൂടുതലായി ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. യോഗ ചെയ്യുന്നത് നമ്മുടെ മൊത്തത്തിലുള്ള ഉത്സാഹവും ഉന്മേഷവും കൂട്ടും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News