രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ കഫക്കെട്ട് ബുദ്ധിമുട്ടിക്കുന്നുണ്ടോ ? പരിഹാരം അടുക്കളയിലുണ്ട്

നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്. പ്രത്യേകിച്ച് രാവിലെയുണ്ടാകുന്ന കഫക്കെട്ട് ഒരു വലിയ ആരോഗ്യ പ്രശ്‌നം തന്നെയാണ്. കഫക്കെട്ട് വിട്ടുമാറാതെ ഇരിക്കുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മഞ്ഞള്‍ ഉപയോഗിക്കുന്നത് കഫക്കെട്ടിനെ പരിഹരിക്കുന്നതിനും സഹായിക്കുന്നു.

മഞ്ഞള്‍ ബാക്ടീരിയയോട് പൊരുതുകയും അണുബാധ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അല്‍പം മഞ്ഞള്‍ ഉപ്പില്‍ ചേര്‍ത്ത് വെള്ളമൊഴിച്ച് മൂന്ന് നാല് ദിവസം കഴിച്ചാല്‍ മതി, ഇത് കഫക്കെട്ടിന് ആശ്വാസം നല്‍കുന്നു.

കഫക്കെട്ട് പോലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ആന്റി ബാക്ടീരിയല്‍ ആന്റി വൈറല്‍ പവ്വര്‍ ഇഞ്ചിയിലുണ്ട്. വെള്ളം ചൂടാക്കി അതില്‍ ഇഞ്ചിയിട്ട് തിളപ്പിച്ച് വെള്ളം പരമാവധി വറ്റിക്കുക. ശേഷം അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കുക. ഇത് കഫക്കെട്ടിന് ആശ്വാസം നല്‍കുന്നു.

Also Read : ഉച്ചയ്ക്ക് കറികളുണ്ടാക്കി ഇനി കഷ്ടപ്പെടേണ്ട, ഊണിനൊരുക്കാം ഒരു വെറൈറ്റി ചോറ്

ആരോഗ്യത്തിനും സൗന്ദര്യത്തിനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നു. കഫക്കെട്ടിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വളരെ മികച്ച ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. അതിനായി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം എടുത്ത് ദിവസവും കവിള്‍ കൊള്ളാം. ഇത് എല്ലാ കഫക്കെട്ട്, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു.

തേനും നാരങ്ങ നീരുമാണ് കഫക്കെട്ടിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മറ്റൊരു പരിഹാര മാര്‍ഗ്ഗം. നാരങ്ങ നീര് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും തേന്‍ കഫക്കെട്ടിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. തേനും നാരങ്ങ നീരും കഫക്കെട്ടിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News