കൂര്‍ക്കംവലി കാരണം ഉറങ്ങാന്‍ കഴിയുന്നില്ലേ ? ഇനി ഇങ്ങനെ ശീലിച്ചുനോക്കൂ

നമ്മുടെ അടുത്ത് കിടക്കുന്നവരുടെ കൂര്‍ക്കംവലി കാരണം ഒന്ന് സ്വസ്ഥമായി ഉറങ്ങാന്‍പോലും പലപ്പോഴും നമുക്ക് കഴിയാറില്ല. എന്നാല്‍ കൂര്‍ക്കംവലിക്കുന്നവരാകട്ടെ ഇതൊന്നും അറിയാതെ കൂര്‍ക്കംവലിച്ച് സ്വസ്ഥമായി ഉറങ്ങുകയും ചെയ്യും.

കൂര്‍ക്കം വലിയ്ക്ക് പല കാരണങ്ങളാണ്. ഉറക്കത്തില്‍ ശ്വസനപ്രക്രിയ നടക്കുമ്പോള്‍ എന്തെങ്കിലും തടസങ്ങളുണ്ടായാലാണ് പ്രധാനമായും കൂര്‍ക്കം വലിയ്ക്ക് ഇടയാക്കാറ്. സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണം തന്നെയാണ് കൂര്‍ക്കം വലി. സൈനസ് പ്രശ്നങ്ങള്‍, പ്രായം, ശരീര ഭാരം, ആരോഗ്യസ്ഥിതി, എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്.

കുര്‍ക്കംവലി മാറ്റിയെടുക്കാന്‍ സാധിക്കും. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി….

ക്യത്യമായ വ്യായാമം

വ്യായാമം കൃത്യമായി ചെയ്യുക. ഇതു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടുംവിധം പതിവായി വ്യായാമം ചെയ്യുക. ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും.

ശരീര ഭാരം കുറയ്ക്കുക

ശരീര ഭാരം കുറയ്ക്കുന്നത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും. വണ്ണം കൂടുന്നത്, പ്രത്യേകിച്ചും കഴുത്തിനു ചുറ്റും വണ്ണം വയ്ക്കുന്നത് ചിലപ്പോള്‍ കൂര്‍ക്കംവലിക്ക് കാരണമാകും. അതിനാല്‍ ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുക.

ഭക്ഷണം വൈകി കഴിക്കരുത്

രാത്രി ഭക്ഷണം ഏറെ പ്രധാനമാണ്. അത് കഴിയ്ക്കുന്ന സമയവും, എത്രമാത്രം കഴിയ്ക്കുന്നുവെന്നതും പ്രധാനമാണ്. രാത്രിയില്‍ ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് ആഹാരം കഴിക്കണം. ഹെവി ഫുഡ് കഴിച്ച ശേഷം ഉറങ്ങുമ്പോള്‍ ചിലപ്പോള്‍ കൂര്‍ക്കംവലി ഉണ്ടാകാം.

മദ്യപാനം ഒഴിവാക്കുക

ഉറങ്ങുന്നതിനു മുന്‍പ് അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്കു കാരണമാകുന്നുണ്ട്. മദ്യം തൊണ്ടയിലെ മസിലുകളെ അയയ്ക്കുകയും ഉറക്കം കൂട്ടുകയും ചെയ്യും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News