ഉള്ളി അരിയുമ്പോള്‍ കണ്ണ് നീറുന്നുണ്ടോ? ഇങ്ങനെ ട്രൈ ചെയ്ത് നോക്കൂ

ഉള്ളി അരിയുമ്പോള്‍ കണ്ണ് നീറുന്നത് പതിവ് സംഭവമാണല്ലോ. അങ്ങനെ ഉണ്ടാകാതിരിക്കാന്‍ ഇതൊക്കെ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ…

1. ഇനി ഉള്ളി അരിയുന്നതിന് മുമ്പ് ഉള്ള് ഫ്രിഡ്ജില്‍ വെച്ച് ഫ്രീസ് ചെയ്തെടുക്കാം. അതിന് ശേഷം അരിയാം.

2. ഉള്ളി തണുത്ത വെള്ളത്തില്‍ കഴുകിയ ശേഷം മാത്രം അരിയുക.

3. ഉള്ളി അരിയുമ്പോള്‍ മൂര്‍ച്ചയേറിയ കത്തി ഉപയോഗിക്കുക. അപ്പോള്‍ വളരെ കുറഞ്ഞ ഉള്ളി നീര് മാത്രമേ പുറത്ത് വരികയുള്ളൂ.

How to cut an onion | Good Food

4. വേര് ഭാഗം അവസാനം മുറിക്കുക. ഉള്ളിയുടെ നീര് കൂടുതലായി ആ ഭാഗത്താണുള്ളത്.

5. ഉള്ളി അരിയുന്നതിന് മുമ്പ് തീപ്പെട്ടികൊള്ളിയോ മെഴുകുതിരിയോ കത്തിച്ച് വെക്കുക. ഇതിലെ സള്‍ഫര്‍ കണ്ണുനീര്‍ ഉണ്ടാക്കുന്ന ഉള്ളിനീരിലെ ഘടകങ്ങളെ നിര്‍വീര്യമാക്കുന്നു.

6. ഒരു പാത്രത്തില്‍ വെള്ളം എടുത്ത് വെള്ളത്തിനുള്ളില്‍ വെച്ച് ഉള്ളി അരിയുക ആണെങ്കില്‍ കണ്ണുനീര്‍ ഉണ്ടാവുകയില്ല.

7. ഉള്ളിയെ നീരാവി കൊള്ളിക്കുക. നീരാവി ഉള്ളിനീരിനെ ഇല്ലാതാക്കും എന്നാണ് പറയുന്നത്.

8. കട്ടിങ് ബോര്‍ഡില്‍ വിനാഗിരി പുരട്ടുക. വിനാഗിരിക്ക് ആസിഡ് സ്വഭാവം ഉള്ളതിനാല്‍ ഉള്ളിനീരിലെ എന്‍സൈമുകള്‍ നിര്‍വീര്യമാകുന്നു.

ALSO READ:ഉഴുന്നുവട, പരിപ്പ് വട, ഉള്ളിവട…. എല്ലാം ഒന്ന് മാറ്റിപ്പിടിച്ചാലോ..? പരീക്ഷിക്കാം ചിക്കൻ വട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News