അടുക്കളയിലെ വെയ്സ്റ്റ്ബാസ്‌കറ്റില്‍ നിന്നും ദുര്‍ഗന്ധം വരാറുണ്ടോ? എന്നാല്‍ ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ചുനോക്കൂ

അടുക്കളയില്‍ പാചകം ചെയ്യുന്ന എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്‌നം വേസ്റ്റുകള്‍ കളയുന്നതാണ്. നാട്ടിന്‍പുറങ്ങളിലാണെങ്കില്‍ നമുക്ക് വേസ്റ്റുകള്‍ കളയാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അടുക്കളയില്‍ നിന്നും വേസ്റ്റുകള്‍ നേരെ പറമ്പിലോട്ട് വലിച്ചെറിയുന്നവരും നമുക്കിടയില്‍ ഉണ്ട്.

വീടിന് ചുറ്റും കുറേ പറമ്പുകള്‍ ഒക്കെ ഉണ്ടെങ്കില്‍ വേസ്റ്റ് നമുക്ക് തെങ്ങിന്റെ അടിയില്‍ ഇടുകയോ അല്ലെങ്കില്‍ പറമ്പിലേക്ക് വലിച്ചെറിയുകയോ ഒക്കെ ചെയ്യാം. എന്നാല്‍ നഗരങ്ങളിലും ഫ്‌ലാറ്റുകളിലും താമസിക്കുന്നവര്‍ക്ക് അടുക്കള വേസ്റ്റ് എന്നും ഒരു ഒഴിയാത്ത തലവേദന തന്നെയാണ്.

അങ്ങനെയുള്ളവര്‍ സ്വാഭാവികമായും ഒരു വെയ്സ്റ്റ്ബാസ്‌കറ്റ് അടുക്കളയില്‍ സ്ഥാപിക്കുകയും വേസ്റ്റുകള്‍ അതിലേക്ക് ഇടുകയും ചെയ്യും. തുടര്‍ന്ന് അടുത്ത ദിവസം രാവിലെ വേസ്റ്റ് എടുക്കാന്‍ വരുന്നവര്‍ക്ക്, ഈ വേസ്റ്റുകള്‍ ഒരു കവറിലാക്കി നല്‍കുകയും ചെയ്യും. ഇതാണ് പതിവ് ശീലം. അപ്പോഴും നമ്മളെ അലട്ടുന്ന മറ്റൊരു പ്രശ്‌നമുണ്ട്.

ഇന്ന് അടുക്കളയില്‍ ബാക്കിവരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ അടങ്ങിയ വേസ്റ്റുകള്‍ അടുത്ത ദിവസം രാവിലെ വരെ നമ്മുടെ അടുക്കളയില്‍ തന്നെയാണ് ഇരിക്കുന്നത്. അത് പുറത്തേക്ക് വയ്ക്കാനൊന്നും പലപ്പോഴും നമുടെ സാഹചര്യം അനുവദിക്കില്ല. അതിനാല്‍ തന്നെ അതില്‍ നിന്നുമുള്ള ദുര്‍ഗന്ധം അടുക്കള മുഴുവന്‍ നിറയും.

ചിലപ്പോഴൊക്കെ ആ ദുര്‍ഗന്ധം വീട്ടിലെ മറ്റുമുറികളിലേക്കും വ്യാപിക്കുകയും ചെയ്യും. എന്നാല്‍ അത്തരം ഒരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ നമുക്കൊരു കാര്യം ചെയ്യാം. അടുക്കളയിലെ വെയ്സ്റ്റ്ബാസ്‌കറ്റില്‍ നിന്നും ദുര്‍ഗന്ധം വരാതിരിക്കാന്‍ വെയ്സ്റ്റ് ബാസ്‌കറ്റില്‍ കുറച്ചു ഉപ്പിട്ടാല്‍ മതി. വെയ്സ്റ്റ് ബാസ്‌കറ്റില്‍ കുറച്ചു ഉപ്പിടുമ്പോള്‍ ദുര്‍ഗന്ധം പുറത്തേക്ക് വരില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News