യാത്ര പോകുമ്പോള്‍ എല്ലാവര്‍ക്കും പ്രിയം ട്രോളി ബാഗുകളോടാകും. കാരണം ഒരു ട്രോളി ബാഗില്‍ നമുക്ക് ഒരുപാട് സാധനങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയും. എന്നാല്‍ ട്രോളി ബാഗ് വാങ്ങുമ്പോള്‍ നമ്മള്‍ പരിശോധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം,
ഭാരം:
ട്രോളി ബാഗ് വാങ്ങുമ്പോൾ എപ്പോഴും ഭാരം കുറഞ്ഞ ബാഗ് തന്നെ നോക്കി വാങ്ങണം. കാരണം കൂടുതൽ സാധനങ്ങള്‍ ചേര്‍ക്കുമ്പോള്‍ ബാഗ് കൊണ്ടുപോകാന്‍ വളരെ ബുദ്ധിമുട്ടാകും. അതിനാല്‍, യാത്രയ്ക്ക് പോകുമ്പോള്‍ ഭാരം കുറഞ്ഞതും എന്നാല്‍ ഉറപ്പുള്ളതുമായ ബാഗുകള്‍ തെരഞ്ഞെടുക്കണം.
ചക്രങ്ങള്‍:
യാത്രകള്‍ സുഖകരവും എളുപ്പവുമാക്കാന്‍ ട്രോളി ബാഗിന്റെ ചക്രങ്ങള്‍ വളരെ പ്രധാനമാണ്. ചക്രങ്ങള്‍ മിനുസമാര്‍ന്ന പ്രതലങ്ങളില്‍ എളുപ്പത്തില്‍ നീങ്ങുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കണം. 360 ഡിഗ്രിയില്‍ കറങ്ങുന്ന ചക്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് നന്നാകും
Also Read : ഐഫോൺ വേണ്ട ലാപ്ടോപ് മതി; മോഷണത്തിന് പ്രിയം എ സി കോച്ചുകൾ
ഹാന്‍ഡില്‍:
ട്രോളി ബാഗ് വാങ്ങുമ്പോള്‍ ഹാന്‍ഡില്‍ ഉറപ്പുള്ളതാണോ എന്ന് പരിശോധിക്കണം. ഹാന്‍ഡില്‍ ഉറപ്പില്ലെങ്കില്‍ യാത്രയ്ക്കിടയില്‍ അത് പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. ബാഗ് വാങ്ങുന്നതിന് മുമ്പ് ഹാന്‍ഡില്‍ പല തവണ മുകളിലേക്കും താഴേക്കും നീക്കി നോക്കുക.
ലോക്കുകള്‍:
യാത്രകളിലെ സുരക്ഷ ഒരു പ്രധാന കാര്യമാണ്. വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍, ബില്‍റ്റ്-ഇന്‍ ലോക്കുകള്‍ ഉള്ള ട്രോളികള്‍ തെരഞ്ഞെടുക്കുക. ഈ ലോക്കുകള്‍ ബാഗ് അനധികൃതമായി തുറക്കുന്നത് തടയുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ സംരക്ഷിക്കുകയും ചെയ്യും.
ബജറ്റ്:
ബജറ്റിന് അനുയോജ്യമായ ബാഗ് തെരഞ്ഞെടുക്കുക. പ്രശസ്ത ബ്രാന്‍ഡുകളുടെ ബാഗുകള്‍ക്ക് വില കൂടുതലായിരിക്കും. ചില അറിയപ്പെടാത്ത ബ്രാന്‍ഡുകളും നല്ല നിലവാരമുള്ള ബാഗുകള്‍ നോക്കി വാങ്ങാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here