വെളിച്ചെണ്ണയില്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്നറിയണോ? മായം കണ്ടെത്താന്‍ ഇതാ ഒരു എളുപ്പവഴി

വെളിച്ചെണ്ണയില്ലാത്ത ഒരു അടുക്കളെയെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയുമോ? ഏത് ആഹാരം പാകം ചെയ്യണമെങ്കിലും വെളിച്ചെണ്ണയില്ലാതെ പറ്റാത്ത അവസ്ഥയാണ്. എന്നാല്‍ നമ്മള്‍ ദിവസവും ഉപയോഗിക്കുന്ന വെളിച്ചെണ്ണയില്‍ മായമുണ്ടോ എന്നും അത് ഒറിജിനല്‍ ആണോ എന്നും നമുക്ക് ഉറപ്പില്ല.

കടകളില്‍ നിന്നും വാങ്ങുന്ന സാധനങ്ങളില്‍ മായം ചേര്‍ക്കുന്നത് ഇന്ന് സ്വാഭാവികമായി കണ്ടുവരുന്ന ഒരു ശീലമാണ്. പുറത്തുനിന്നും വാങ്ങുന്ന ആഹാരത്തിലും ആഹാരമുണ്ടാക്കാനുള്ള സാധനങ്ങളിലും ഇന്ന് ഒരുപാട് മായം ചേരുന്നുണ്ട്. അത്തരത്തില്‍ നമ്മള്‍ ദിവസവും ഉപയോഗിക്കുന്ന വെളിച്ചെണ്ണയിലും മായം ചേര്‍ക്കാറുണ്ട്.

Also Read : ഒരു മുട്ടയും തക്കാളിയും സവാളയും മാത്രം മതി; ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഞൊടിയിടയില്‍ കറി റെഡി

എന്നാല്‍ ഇനിമുതല്‍ നമ്മള്‍ ഉപയോഗിക്കുന്ന വെളിച്ചെണ്ണയില്‍ മായമുണ്ടോ എന്ന് നമുക്ക് വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്നതാണ്. എങ്ങനെയാണെന്നല്ലേ ? പറഞ്ഞുതരാം, രണ്ട് ടീ സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് ചീനച്ചട്ടിയില്‍ 1 മിനിറ്റ് ചൂടാക്കുക മായം കലര്‍ന്ന വെളിച്ചെണ്ണ ചൂടാവുമ്പോള്‍ കരിഞ്ഞ മണം വരും. മറിച്ച് നല്ല വെളിച്ചെണ്ണയാണെങ്കില്‍ അതിന്റെ യഥാര്‍ത്ഥ മണം ഏതൊരു മലയാളിക്കും വേഗം മനസ്സിലാക്കാന്‍ കഴിയുന്നതാണ്.

Also Read : ഒരു ബീറ്റ്‌റൂട്ടും മുട്ടയും മാത്രം മതി; രാത്രിയില്‍ ചപ്പാത്തിക്കൊരുക്കാം പത്ത് മിനുട്ടിനുള്ളില്‍ ഒരു കിടിലന്‍ കറി

അട്ടുത്ത വഴി, വെളിച്ചെണ്ണ കുപ്പിയോടു കൂടെ ഫ്രിഡ്ജില്‍ രണ്ട് മണിക്കൂര്‍ സൂക്ഷിക്കുക. മായം കലര്‍ന്ന വെളിച്ചെണ്ണയാണെങ്കില്‍ അതിലുള്ള മായം കുപ്പിയുടെ മുകളില്‍ ദ്രവകാവസ്ഥയില്‍ നിറവ്യത്യാസത്തോടെ കാണാന്‍ സാധിക്കും. കൂടാതെ വെളിച്ചെണ്ണ കുപ്പിയോടുകൂടെ ഫ്രിഡ്ജില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ 2 മണിക്കൂര്‍ വയ്ക്കുകയാണെങ്കില്‍ മായം കലരാത്ത വെളിച്ചെണ്ണ വെളുത്ത നിറത്തോടുകൂടി മുഴുവന്‍ ഉറഞ്ഞതായി കാണാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News