ഇനിയെങ്കിലും പറ്റിക്കപ്പെടാതിരിക്കൂ… ഈ അഞ്ച് ടിപ്സ് ഓര്‍ത്തുവെച്ചോളൂ; പണം പോകുന്നത് തടയാം !

പൊലീസിന്റെ പേരിലുള്ള വ്യാജ നോട്ടീസുകളും കത്തുകളും അഞ്ച് മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ തിരിച്ചറിയാമെന്ന് ടെലികോം മന്ത്രാലയം. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നത്.

അടുത്ത സമയത്തായി പൊലീസിന്റെ പേരിലുള്ള വ്യാജ നോട്ടീസുകളും കത്തുകളും ഉപയോഗിച്ച് നിരവധി പേരില്‍നിന്നാണ് തട്ടിപ്പുകാര്‍ പണം തട്ടിയിട്ടുള്ളത്. അതിനെതിരെയാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

1. 24 മണിക്കൂറോ 48 മണിക്കൂറോ പോലുള്ള നിശ്ചിത സമയത്തിനകം റിപ്ലൈ ചെയ്തില്ലെങ്കില്‍/പണം നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസിന്റെ പേരിലുള്ള നോട്ടീസില്‍ കണ്ടാല്‍ ആ കത്ത് വ്യാജമാണ് എന്നുറപ്പിക്കാം. ഇത്തരം ഭീഷണികള്‍ സാധാരണയായി അന്വേഷണ ഏജന്‍സികള്‍ നോട്ടീസുകള്‍ വഴി ആരെയും അറിയിക്കാറില്ല.

2. ആളുകളെ കുഴപ്പിക്കുന്ന സാങ്കേതികപദങ്ങള്‍ നോട്ടീസില്‍ കണ്ടാലും അപകടം തിരിച്ചറിയുക. ആളുകളെ കുഴപ്പിക്കാന്‍ ഉള്ളതോ ഇല്ലാത്തതോ ആയ വിവിധ വകുപ്പുകള്‍ നോട്ടീസില്‍ ഇത്തരത്തില്‍ ചേര്‍ക്കുന്നത് തട്ടിപ്പ് സംഘങ്ങളുടെ സ്ഥിരം രീതിയാണ്.

3. ഇല്ലാത്ത ഏജന്‍സികളുടെയോ വകുപ്പുകളുടെയോ പേരിലുള്ള സീലുകളും മോശം ലോഗോകളും കണ്ടാലും നോട്ടീസ് വ്യാജമാണ് എന്നുറപ്പിക്കാം. ‘സൈബര്‍ സെല്‍ ഇന്ത്യ’- പോലുള്ള പേരുകളിലാണ് സീല്‍ ഉള്ളതെങ്കില്‍ നോട്ടീസ് വ്യാജമാണ് എന്നുറപ്പിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

Also Read : ഓഹരി വിപണി ഇടിഞ്ഞതോടെ താഴേക്ക് മൂക്കുകുത്തി ഇന്ത്യന്‍ രൂപ

4. ഔദ്യോഗികമല്ലാത്ത ഒപ്പുകളാണ് നോട്ടീസ് വ്യാജമാണ് എന്ന് വ്യക്തമാക്കുന്ന മറ്റൊരു സൂചന. ഡിജിറ്റലോ ഒഫീഷ്യലോ ആയ ഒപ്പുകളായിരിക്കും ഔദ്യോഗികമായ എല്ലാ നോട്ടീസുകളിലുമുണ്ടാവുക. നോട്ടീസില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളും വിലാസവും പരിശോധിച്ചും നോട്ടീസ് വ്യാജമാണോ എന്ന് തിരിച്ചറിയാം. ഔദ്യോഗിക നോട്ടീസുകളില്‍ കോണ്‍ടാക്റ്റ് നമ്പറും ഔദ്യോഗിക ഇമെയില്‍ വിലാസവും വിശദ വിവരങ്ങളറിയാനായി നല്‍കാറുണ്ട്.

5. റിപ്ലൈയോ പണമോ നല്‍കിയില്ലെങ്കില്‍ കുറ്റവാളികളുടെ പട്ടികയില്‍ നിങ്ങളുടെ പേര് പ്രസിദ്ധീകരിക്കും എന്ന തരത്തില്‍ ഭീഷണികളുള്ള നോട്ടീസുകളും വ്യാജമാണ് എന്ന് ഉറപ്പിക്കാം. ഇത്തരം ഭീഷണികള്‍ ഒരു അന്വേഷണ ഏജന്‍സികളും നോട്ടീസിലൂടെ അറിയിക്കാറില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News