ഗ്യാസ് സ്റ്റൗ വൃത്തികേടായോ? മിനുട്ടുകള്‍ക്കുള്ളില്‍ വൃത്തിയാക്കാന്‍ ഇതാ ഒരു എളുപ്പവഴി

അടുക്കള ഉപയോഗിക്കുന്ന എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് ഗ്യാസ് സ്റ്റൗ വൃത്തികേടാകുന്നത്. നനഞ്ഞ തുണികൊണ്ട് തുടച്ചാലും സോപ്പ് ഉപയോഗിച്ച് കഴുകിയാലും ഗ്യാസ് സ്റ്റൗ വൃത്തിയാകാറില്ല. എന്നാല്‍ അത്തരത്തില്‍ പ്രശ്‌നം അനുഭവിക്കുന്നവര്‍ക്ക് ഗ്യാസ് സ്റ്റൗ വൃത്തിയാക്കാന്‍ ഒരു എളുപ്പവഴി പറഞ്ഞുതരാം.

Also Read : ടൂർ പോകാനായി സ്കൂളിലെത്തിയ വിദ്യാർത്ഥികൾ നിരാശരായി; ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്

ഗ്യാസ് സ്റ്റൗ ദിവസേന വൃത്തിയാക്കിയില്ലെങ്കില്‍ വീട്ടില്‍ ദുര്‍ഗന്ധം വ്യാപിക്കാന്‍ അതു കാരണമാകും. ഓരോ പ്രാവശ്യവും പാചകത്തിനുശേഷം സ്റ്റൗ വൃത്തിയാക്കുക. സ്റ്റൗ വൃത്തിയാക്കാനും നാരങ്ങയും ബേക്കിങ്ങ് സോഡയും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

Also Read : റെയില്‍വേ ട്രാക്കില്‍ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് യൂട്യൂബര്‍; കിട്ടിയത് എട്ടിന്റെ പണി, വീഡിയോ വൈറല്‍

അല്പം വിനാഗിരി എടുത്ത് സ്റ്റൗവിലെ പറ്റി പിടിച്ചിരിക്കുന്ന കറകള്‍ക്ക് മുകളില്‍ തളിക്കുക. ഏതാനും നിമിഷങ്ങള്‍ അതേ നിലയില്‍ തുടരാന്‍ അനുവദിച്ച ശേഷം സ്‌പോഞ്ച് ഉപയോഗിച്ച് തുടച്ചുനീക്കാം. വിനാഗിരിക്കൊപ്പം അല്പം ബേക്കിങ് പൗഡര്‍ കൂടി കലര്‍ത്തിയാല്‍ സ്റ്റൗ പെട്ടന്ന് വൃത്തിയായിക്കിട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News