വെളിച്ചെണ്ണയും മഞ്ഞപ്പൊടിയും വേണ്ട; പച്ചമീനിന്റെ മണം കൈയില്‍ നിന്നും മാറാന്‍ ഒരു എളുപ്പവഴി

മീന്‍ മുറിക്കുന്ന എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മീന്‍ മുറിച്ച ശേഷമുള്ള ആ മണം. എത്ര കൈ ക‍ഴുകിയാലും ആ മണം കൈയില്‍ നിന്നും മാറില്ല. ഒന്ന് കുളിച്ചാല്‍ പോലും ആ മണം പൂര്‍ണമായി മാറില്ല എന്നതാണ് വസ്തുത.

വെളിച്ചെണ്ണ തടവിയാലും മഞ്ഞപ്പൊടി ഇട്ടാലും കൈയില്‍ മിന്നും മീനിന്‍റെ ണണം മാറാന്‍ കുറച്ച് പാടാണ്. എന്നാല്‍ ഇനി അക്കാര്യമോര്‍ത്ത് വിഷമിക്കേണ്ട. കൈയില്‍ നിന്നും മീനിന്‍റെ മണം മാറാന്‍ ഒരു എളുപ്പ വ‍ഴിയുണ്ട്.

Also Read : കടലപ്പരിപ്പും ഉലുവയും വീട്ടിലുണ്ടോ? നല്ല കിടിലന്‍ മണവും രുചിയുമുള്ള സാമ്പാര്‍ പൊടിയുണ്ടാക്കാം

മീൻ മുറിച്ചതിനു ശേഷം കൈയിലെ ദുർഗന്ധം പോകാൻ കുറച്ചു ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കൈ കഴുകിയാൽ മതിയാകും. കൂടാതെ നാരങ്ങയുടെ തൊലികൊണ്ടു തുടച്ചാൽ മീൻ മുറിച്ച കത്തികളിലും വിരലുകളിലും നിന്ന് മീനിന്റെ മണം മാറിക്കിട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here