നഖം പെട്ടന്ന് പൊട്ടുന്നുണ്ടോ? എങ്കിൽ ഇനി വിഷമിക്കേണ്ട, വീട്ടിൽ തന്നെയുണ്ട് പരിഹാരം

സൗന്ദര്യ സംരക്ഷണത്തിൽ നഖം ഒരു പ്രധാന ഘടകമാണ്. പല ഡിസൈനുകളും നഖത്തിൽ ഡിസൈൻ ചെയ്ത് പരീക്ഷിക്കാറുണ്ട്. പല നിറത്തിലുള്ള നെയിൽ പൈന്റുകളും നഖത്തിന്റെ സൗന്ദര്യത്തിനായി നമ്മൾ പുരട്ടാറുണ്ട്. എന്നാൽ പെട്ടന്ന് നഖം ഒടിഞ്ഞ് പോകുന്നത് വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ഇതാ നഖം ഒടിഞ്ഞ് പോകാതിരിക്കാൻ വീട്ടിൽ ചില പൊടിക്കൈകൾ നോക്കാം.

ദിവസവും കൈകൾ ഒലിവ് ഓയിൽ കൊണ്ട് മസാജ് ചെയ്യുന്നത് നഖത്തിന് വളരെ നല്ലതാണ്. രാത്രിയില്‍ ഒലീവ് ഓയിലിൽ നഖങ്ങള്‍ മുക്കി വെച്ച ശേഷം മൃദുവായി മസാജ് ചെയ്യുക.

ബയോട്ടിൻ സപ്ലിമെന്റുകൾ കഴിക്കുന്നത് നഖങ്ങളുടെ സംരക്ഷണത്തിന് നല്ലതാണ്. പയറു വർഗ്ഗങ്ങൾ, ആഴക്കടൽ മത്സ്യങ്ങൾ, മുട്ട എന്നിവയിൽ ബയോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Also read:ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് പതിവാണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നതും നഖങ്ങൾക്ക് നല്ലതാണ്. ഇത് നഖങ്ങൾ തിളക്കത്തോടെയിരിക്കാൻ സഹായിക്കുന്നു. നഖങ്ങളുടെ ബലം കൂടുന്നതിനായി ദിവസവും റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നഖത്തില്‍ പുരട്ടി പത്ത് മിനുട്ട് മൃദുവായി മസാജ് ചെയ്ത ശേഷം കഴുകി കളയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News